2008-06-23

എന്റെ ഡയറി നാലാം താള്‍

കിഴക്കോട്ടു തുറക്കുന്ന ജാലകമുള്ള എന്റെ മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്
ജാലക പടികള്‍ക്കുമപ്പുറം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന മഴനൂലുകളിലേക്ക്
നോക്കിയിരിക്കേ ഏതോ ഓര്‍മ്മകള്‍ പടികടന്നെത്തുന്നത് ഞാനറിയുന്നു.
കൊച്ചുകുട്ടിയുടെ കുസ്രുതിക്കൊപ്പം മഴച്ചാറലില്‍ തുള്ളിക്കളിക്കുന്ന വാത്സല്യം....
പടിപ്പുരയും കടന്ന് ഉമ്മറമുറ്റത്തേക്കുള്ള നടപ്പിനിടയില്‍ വഴിയില്‍ വീണുക്കിടക്കുന്ന തേന്മാങ്ങയില്‍
ആദ്യം പതിക്കുന്ന കൊതിയൂറും സ്പര്‍ശം..
ഒടുവില്‍ കൈയ്യിലെ പഴയ ആ സിന്ദൂരചെപ്പില്‍ കുപ്പിവള്‍പ്പൊട്ടുകളും ബട്ടനുകളും

മയിപ്പീലിത്തുണ്ടുകളും തൂവ്വലുകളും എല്ലാം എടുത്തുവക്കുകയും അവയുടെ ആര്‍ദ്രതയെ കുറിച്ച് വാതൊരാതെ സംസാരിക്കുകയും ചെയ്യുന്ന എന്റെ........

എന്റെ ആ...................

മഴത്തുള്ളികള്‍ക്ക് എന്തൊരു തണുപ്പ്.... പക്ഷെ....

1 comment:

CHANTHU said...

ചാറ്റല്‍മഴയിലൂടെ ഒലിച്ചിറങ്ങുന്ന പഴയ ഒരു പ്രഭാതകിരണത്തിലേക്ക്‌ വിണപോലെ, ഇതു വായിച്ചപ്പോള്‍.. നന്ദി. നല്ല വരികള്‍ എന്റ കണ്ണുകള്‍ക്ക്‌ തന്നതിന്‌.