
നിന്റെ മനസ്സെത്രയോ പഞ്ഞിരിക്കുന്നു
നീയറിയാതെ, നീ പോലുമറിയാതെ
എന്തിനീ കടിഞ്ഞാണില്ലാ പാച്ചില്‍
എന്തിനീ അതിരുകളില്ലാ മേച്ചില്‍
നിന്റെ മനസ്സെവിടെയോ മുറിഞ്ഞിട്ടുണ്ട്.
എവിടേയോ രക്തം പൊടിയുന്നുണ്ട്
ആരാണ് നിന്നെയീ ശോക -
മൂക തരംഗത്തില്‍ എത്തിച്ചത്..
നിന് രോദനമെല്ലാം ഒരു തുണ്ടം
കടലാസ്സിലൊടുക്കാന്‍...
നിന് സ്നേഹ ഗാനം വെറുമൊരു..
കടലാസ്സിലൊതുക്കാന്‍.....
നിന് മിഴിയില്‍ രഥമോടെ നില്ക്കും
പാവം കര്‍ണ്ണന്റെ യുദ്ധ ചിന്തയോ..?
നിന് മാത്ര പെണ്ണിന് മയില്‍
മയില്‍ പീലിയിലെഴുമേഴു വര്‍ണ്ണങ്ങളോ...
ഒന്നറിയാം,
ഒന്നറിയാം, നിനക്കു നല്കാന്
നീയാഗ്രഹിക്കുന്ന സാന്ത്വനം നല്കാന്
നീ കൊതിക്കുന്ന ചുംബനം നല്കാന്
നിനക്കേ കഴിയൂ,.....
നിനക്കു മാത്രമേ കഴിയൂ...........
2 comments:
നന്നായിട്ടുണ്ട് നന്ദകുമാര്‍, ആശംസകള്‍
നന്ദന്‍ജീ..
നിനക്കു നല്കാന്.. നിനക്കേ കഴിയൂ..?
ഓ.ടോ..മാഷെ താങ്കളുടെ പടത്തിന്റെ കൂടെ ഫ്രെയിം കാണുമ്പോള്‍ ഭിത്തിയില്‍ മാലയിട്ടുവച്ച ഫോട്ടൊ പോലെ തോന്നുന്നു. എന്റെ മനസ്സില്‍തോന്നിയ എന്റെ കാഴ്ചപ്പാട് പറഞ്ഞൂന്നെയൊള്ളു.
സസ്നേഹം
കുഞ്ഞന്‍
Post a Comment