2008-06-20

എന്റെ ഡയറി രണ്ടാം താള്‍

തുടര്‍ച്ചയായുള്ള വായനയുടെ അസഹ്യതയുമായി വീര്‍ത്തുകെട്ടിയ മുഖവുമായി
വിദൂരതയിലെ ഏതോ അദൃശ്യ ദൃശ്യത്തിലേക്ക്‌ നോക്കിയിരിക്കുന്ന നിന്നെ
ദൂരേ മാറിനിന്ന് നോക്കി കാണുമ്പോള്‍ എന്തു ഭംഗിയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

തീര്‍ത്തും അശ്രദ്ധയോടെ നീയങ്ങനെയിരിക്കുമ്പോള്‍ കണ്ണിമക്കാതെയുള്ള നിന്റെയാ

നോട്ടത്തിലും പക്ഷെ എനിക്കരിയാം നിന്നിലേക്ക്‌ എന്നതിനേക്കാള്‍
ഒട്ടും അകലത്തിലേക്കല്ല നീ നോക്കുന്നത്‌ എന്ന്.

മുന്‍ ധാരണകളുടെ അഭാവത്തില്‍ നീയങ്ങനെ ഇരിക്കുമ്പോള്‍ എന്തായിരിക്കും ഓര്‍ത്തത്‌?

അല്‍പം മുന്‍പ്‌ വായിച്ചു നിര്‍ത്തിയ വാചകങ്ങളോ,
അതോ തനിക്കു കിട്ടിയ അമൂല്യമായ നിധിയേ കുറിച്ചു സംസാരിച്ച എന്നേയോ?

ആയിരപ്പാതിയിലേറെ പൗര്‍ണ്ണമികള്‍ കണ്ടിട്ടും മനസ്സേ പഴയ കളിപ്പാട്ടങ്ങളോട്‌ എന്തേ ഈ പ്രിയം?????

2 comments:

ശിവ said...

ഈ വരികള്‍ ആര്‍ക്കുവേണ്ടി എഴുതിയതാ....അയാള്‍ എത്ര ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്.

നന്ദകുമാര്‍ ഇളയത് സി പി said...

ശിവ ,,
ഉണ്ടാ‍യിരുന്നു അങ്ങനെ ഒരാള്‍.. ഉണ്ട് അങ്ങനെ ഒരാള്‍... എന്തായലും നന്ദി...