2008-06-21

എന്റെ ഡയറി മൂന്നാം താള്‍

വിജനമായ ഈ നടപ്പാതയില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ നിനക്ക്‌...

ഇരുളടഞ്ഞ നെല്‍ അറ മുറിക്കുള്ളിലെ ഈ നീളന്‍ മെഴുകു തിരിയും നിനക്ക്‌....

ഏകാകിയുടെ വിലാപം പോലെ അലയടിക്കുന്ന ഈ മാനസ സ്വപ്നങ്ങളും നിനക്ക്‌...

മധുരോദാരമായ പ്രതീക്ഷകളും മോഹങ്ങളും സിന്ദൂരചെപ്പിലാക്കി സൂക്ഷിച്ചിരുന്ന
ഈ കണ്ണാടി കൂടും താഴെ വീണുടഞ്ഞപ്പോള്‍ .....

ഇപ്പോള്‍ ,
ഈ വള്‍പ്പൊട്ടുകളും നിനക്ക്‌...
എന്നിലെ ഞാനും നിനക്ക്‌...
ഇനിയെന്റേതയി ഒന്നുമില്ല..
നിന്റേതായുള്ളവയെല്ലാം നിനക്ക്‌ തിരികെ തന്നാല്‍
പിന്നെയെന്നില്‍ എന്റെതായി എന്താണവശേഷിക്കുക?

ഞാന്‍ തന്നെയും എങ്ങനെയാണ്‌.......????

5 comments:

draft said...

മുഴുവനും കൊടുത്തിട്ട് എന്തിനാ നിരാശപ്പെടുന്നത് ?? കൊടുത്തതെല്ലാം ഉടന്‍ തിരിച്ചുവാങ്ങൂ ....ആശംസകള്‍

ചന്തു said...

കൊടുത്തു കൊടുത്തവനവനില്ലാതാവാല്‍... അതാണത്‌, പ്രണയം...

ഗീതാഗീതികള്‍ said...

പ്രണയമാണെങ്കില്‍, ഒന്നും തന്റേതായി വേണമെന്നാഗ്രഹിക്കയില്ല, എല്ലാം കൊടുക്കുവാനായിരിക്കും താല്‍‌പ്പര്യം.....

ശിവ said...

ഈ വരികള്‍ ഇഷ്ടമായി....പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ എത്ര സുന്ദരമാണെന്നോ ഈ ജീവിതം...

നന്ദകുമാര്‍ ഇളയത് സി പി said...

ഡ്രാഫ്റ്റ്, ചന്തു, ഗീതാഗീതികള്‍, ശിവ... നന്ദി.
പിന്നെ ഗീതാഗീതികള്‍ അത് പക്ഷെ പ്രണായമോ? അറിയില്ല . ഒരുപക്ഷെ അല്ല എന്നു തോന്നുന്നു.. അഥവാ ആണെങ്കില്‍ ഞാന്‍ ശരിക്കും ഈ നഷ്ട്മാവല്‍ ഇഷ്ടപ്പെടുന്നു... ശരിക്കും അത് നഷ്ടമല്ല... അതിന്നേയാണ്‌ ജീവിതം എന്നു പറയേണ്ടത്..പ്രണമൊഴിഞ്ഞ ജീവിതം മരണമല്ലേ????