2008-06-04

ഒരു സൗഹൃദം

ഇവിടെ,
എനിക്കും ഏകാന്തതയ്കുമിടയില്‍
ഒരിടമാത്രം, ഒരു ദീര്‍ഘനിശ്വാസം.
ഒരിക്കല്‍ പറഞ്ഞതു വീണ്ടും പറഞ്ഞും
ഓര്‍മ്മയില്‍ ഒളിച്ചത്‌ വീണ്ടും ചികഞ്ഞും,
ഇവിടെ,
പറഞ്ഞതെല്ലാം പെറുക്കിയടക്കി,
ഭൂമിതന്‍ അഗാധ ഗര്‍ത്തത്തിലാക്കി,
പക്ഷെ തിരിച്ചു വന്നു ഏറെ ചകിതരായി..
ഒരു പിടി ചാമ്പലും ഒരു പിടി ചോരയും
വേണ്ട,
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ട
കാലത്തിനും നേരത്തിനുമിടക്ക്‌..
എന്തിനും ഏതിനും ഓര്‍മ്മയില്‍ പരതുമ്പോള്‍...
ചോദ്യങ്ങള്‍ ചോദ്യങ്ങളാവട്ടെ......
നേരം,
നേരം പുലര്‍ന്നു തുടങ്ങുമ്പോള്‍...
രാപ്പാടിയുടെ തേങ്ങലുയര്‍ന്നു കേള്‍ക്കുമ്പോള്‍.....
എനിക്കറിയാതെ, എന്നോടു പറയാതെ ....
എന്റെ വേദനകളും ചോദ്യങ്ങളാവുന്നു....
പക്ഷെ ,
ഒരിക്കലും ചിരിക്കാത്ത ചിരിയെന്തെന്നറിയാത്ത.
മേഘവും താഴേക്കു കണ്ണുനീര്‍ വാര്‍ക്കവേ..
ഓര്‍മ്മയുണ്ടെനിക്ക്‌... ഓര്‍മ്മയുണ്ടെല്ലാം..
പറഞ്ഞ അസത്യവും, പറയാത്ത സത്യവും....

.ഒടുവില്‍...

പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിട്ടുണ്ട് നന്ദുമാഷെ.
മറ്റൊരു ലോകത്ത് എത്തിയത്പോലെ.. എഴുതുക ഇനിയും ഒരുപാടൊരുപാട്..
ഒടുവില്‍...
പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........

ഒരിക്കലും പാഴാവില്ല.ഇന്നത്തെ സൃഷ്ടീകളുമായി നാളെയുടെ ഇന്നലെകള്‍ക്കായ് കരുതിവെയ്ക്കുന്ന പഴമ്പാട്ടുമായി താങ്കള്‍ക്ക് ലഭ്യമായ പരമാവധി മാത്രകളുമായി യാത്രതുടരുക..

സസ്നേഹം സജി..

ഫസല്‍ said...

പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........

തുടര്‍ന്നും എഴുതാനാശംസകള്‍

ചന്തു said...

ചോദ്യങ്ങള്‍ക്കൊന്നു ഉത്തരമേ വേണ്ട....

അഭിനന്ദനം.

നന്ദകുമാര്‍ ഇളയത് സി പി said...

സജി., ഫസല്‍ , ചന്തു. അഭിപ്രായങ്ങള്‍ക്കു നന്ദി. തിരക്കിനിടയില്‍ പലപ്പോഴും എഴുതാന്‍ കഴിയാറില്ല. പലതും പണ്ടെന്നോ എഴുതിയവയാണ്.... എന്തായാലും വീണ്ടും കാണുമല്ലോ... ഒരിക്കല്‍ കൂടി നന്ദി....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരൊ സൌഹൃദവും ഒരോ ഓര്‍മ്മയാണ്
പക്ഷെ എന്നും നിലനിലക്കുന്ന ഒരു സുഹൃത്ത്
അതില്‍ എത്രയുണ്ടാവും

നന്ദകുമാര്‍ ഇളയത് സി പി said...

അനൂപേ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്നത് സൌഹൃദത്തേയാണ്. ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നതും. പക്ഷെ പലപ്പോഴും അത് സംഭവിച്ചു പോവുന്നു... ജീവിതം പക്ഷെ അങ്ങനെയാണല്ലോ?
എന്തായാലും ഇവിടെ വന്നതിന്നു നന്ദി