2008-06-10

എന്റെ ഡയറി

ജന്മഗൃഹം ഭൂമിയും സ്വര്‍ഗ്ഗവുമായുള്ള രണ്ടു പേര്‍..........
സ്വര്‍ഗ്ഗമാണെന്റെ ജന്മഗൃഹം,മനസ്സില്‍ ഒരു സ്വര്‍ഗ്ഗവാസത്തിന്റെ ഓര്‍മ്മ മാത്രം ബാക്കിയെന്ന് പറഞ്ഞ അവളും...
ഭൂമിയാണെന്റെ ജന്മഗൃഹം ,
ഒരിക്കല്‍ ആരോ ഒരാള്‍ കിളിക്കൊഞ്ചലുകൊണ്ട്‌ കാതു കെട്ടി,
മയില്‍പീലി സ്വപ്നങ്ങളാല്‍ കണ്ണു കെട്ടി...
സ്വര്‍ഗ്ഗത്തിലേക്കാനയിച്ച്‌,
പിന്നീട്‌ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്തെറിയപ്പെട്ട,
ഭൂമിയും സ്വര്‍ഗ്ഗവും നഷ്ടമായി
ഭുമിയിലേക്കു വരാന്‍ വഴിയറിയാതെ
എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ അനുവാദമില്ലാതെ
ആകാശ വീഥിയില്‍ ഒരേകതാരകമാവാന്‍ വിധിക്കപ്പെട്ട അവനും...

ഇവര്‍ക്കിടയില്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു

2 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എന്റെ മനസാണ് എന്റെ ലോകം അതാണ് എനിക്ക് തോന്നിയിട്ടു

നന്ദകുമാര്‍ ഇളയത് സി പി said...

അനൂപേ അതാണു സത്യവും.. നമ്മളേ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നല്ല , നമ്മള്‍ സ്വയം നമ്മേ എങ്ങനെ കാനുന്നു എന്നതാണു പ്രധാനം... എന്റെ ലോകമാണു ഞാന്‍... അതെനിക്ക് ആരുമായും പങ്കു വക്കാം....