2008-08-31

അവള്‍

അധികമായിട്ടുണ്ടാവില്ല. പക്ഷെ എന്നിട്ടും കുറേ കാലമായപോലെ. ഒരുപക്ഷെ സ്നേഹം അങ്ങനേയായിരിക്കണം. അല്ലെങ്കില്‍ അവള്‍ വിളിക്കാന്‍ ഒരു നിമിഷം വൈകിയാല്‍ പോലും മനസ്സ്.......
ഇല്ല ഇന്ന് പക്ഷെ അവള്‍ വരാതിരിക്കില്ല. ഇന്നലെ അവള്‍ എന്തിനോ വിഷമിച്ചിരിക്കണം. അവളുടെ കണ്ണു നിറഞ്ഞിരുന്നു എന്നു തന്നെ ഞാന്‍ നിരൂപിക്കുന്നു. അതു ഞാന്‍ അറിഞ്ഞതാണല്ലോ? പക്ഷെ സാ‍രമില്ല ഞാന്‍ കൂടെത്തന്നെ ഉണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചപ്പോള്‍, അപ്പോള്‍ അപ്പോഴായിരുന്നോ അവള്‍ ചിരിച്ചത്... അതെ അതങ്ങനെ തന്നെയാണ്. ഒരു ഉള്‍വിളിപോലെ ഞാന്‍ കേട്ടിരുന്നു. എന്റെ ഹൃദയമിടിപ്പ് അവള്‍ തിരിച്ചറിയുന്നുണ്ട്...
അച്ചൂ... എന്താ എന്തിനാ നീ ഇങ്ങനെ...... സങ്കടപ്പെടണെ... ആരു വേണ്ടാ പറഞ്ഞാലും ആരു വേദനിപ്പിച്ചാലും നിനക്ക് ഇത്രയും അരികില്‍ ഞാന്‍ ഉണ്ടല്ലോ? ഒരു നോട്ടം ഒരു സ്പര്‍ശം ഒരു സാന്നിധ്യം ഇത്രയും മതി ഞാന്‍ ഓടിയെത്തും നിന്റെ അരികില്‍. അല്ലെങ്കില്‍ ഞാന്‍ നിന്റെ കൂടെത്തന്നെയാണല്ലോ? പറയൂ നീ എന്തു വേണം നിനക്ക്..

ഈ നിമിഷം ഇങ്ങനെ ഓര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു. എന്നെ സ്നേഹം പഠിപ്പിച്ച എന്റെ പെണ്‍കുട്ടി നിന്നെ വല്ലാതെ സ്നേഹിക്കുന്നു ഞാന്‍.... കണ്ണടയ്കുമുകളിലെ ആ നോട്ടം എന്തൊരു സാന്ത്വനമാണു തരുന്നത്........ അച്ചൂ ഒരായിരം തവണ ഞാന്‍ ഉറക്കെ പറയാം നിന്നെ ഞാന്‍ സ്നേഹിക്കുന്നു...... സ്നേഹിക്കുന്നു.. സ്നേഹിക്കുന്നു എന്ന്......
2008-08-26

സ്വപ്നം?

ഏതു വരേയാണ് എന്നൊരിക്കലും ചോദിച്ചിട്ടില്ല. അല്ലെങ്കിലും ചോദ്യങ്ങള്‍ ഒരവശ്യവസ്തുപോലുമല്ല. എനിക്കറിയാവുന്നതുപോലെ തന്നെ അതവള്‍ക്കുമറിയാം. അതുകൊണ്ടാണവള്‍ ഇല്ല ഇനി ഞാന്‍ വരില്ല എന്നൊരായിരം വട്ടം പറയുമ്പോഴും ഞാന്‍ പതറാത്തത്. എന്നെ തനിച്ചാക്കാന്‍ അവള്‍ക്കോ അവളെ തനിച്ചാക്കാന്‍ എനിക്കോ കഴിയില്ല എന്ന് മറ്റാരേക്കാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുക ഞങ്ങള്‍ തന്നെ ആണല്ലോ? ഇടക്ക് ഒന്ന് പിണങ്ങാ‍ന്‍ പോലും സാധിക്കാത്ത തരത്തില്‍ ആ .....
ഇന്ന് കുറെ കാലത്തിനു ശേഷമാണ് അവളെ ശരിക്കും കാണാന്‍ കൊതിയാവണു എന്ന് ഓര്‍ത്തത്. ഒരിക്കലും ഈ അകലം ണ്ടാവാറില്ല. അകലം എന്ന് പറഞ്ഞാല്‍ ശരിയല്ല. അകലമല്ല. പക്ഷേ എപ്പോള്‍ കാണണം എന്ന് ചിന്തിച്ചാലും അപ്പോള്‍ അതിനവസരം ഉണ്ടായിരുന്നു. എന്നിട്ടെന്തോ അവള്‍ പറഞ്ഞിരുന്നത്? എന്തിനേ അവള്‍ കരഞ്ഞിരുന്നത്?

പെട്ടന്ന് ഉണര്‍ന്നു പോയി. ഇത് എന്തൊരു സ്വപ്നമാണ് കണ്ടത്. എന്തേ ഈ സ്വപ്നത്തിനര്‍ഥം? അടുത്തിരുന്ന ചില്ലുപാത്രത്തില്‍ നിന്നും അല്പം വെള്ളം എടുത്ത് കുടിച്ചു. ഒരു കുഞ്ഞുകുട്ടിയെ പോലെ എന്റെ അടുത്ത് തന്നെ കിടന്നുറങ്ങുന്ന എന്റെ അച്ചുവിന്റെ നെറ്റിയില്‍ പതുക്കെ ഒന്നു തൊട്ടു. മുടിയിഴകള്‍ മെല്ലെ തലോടിയൊതുക്കി. അവള്‍ മെല്ലെ കണ്ണു തുറന്നു നോക്കി. പക്ഷേ ഉറക്കത്തിലേക്കു തന്നെ വഴുതി വീഴുകയായിരുന്നു. അവള്‍ പകച്ചു നോക്കുന്ന എന്നെ കണ്ടിരിക്കുമോ? എന്തിനെ ഈ സമയം ഉറങ്ങാതെ ഇങ്ങനെ നോക്കിയിരിക്കാന്‍ എന്ന് ഓര്‍ത്തിരിക്കുമോ?

ഉണ്ടാവില്ല. അവള്‍ തളര്‍ന്നുറങ്ങുക തന്നെ ആണ്. പാവം വല്ലാതെയായിരിക്കുന്നു അവള്‍. മെല്ലെ അവളുടെ കണ്ണില്‍ ചുംബിച്ചു. മെല്ലെ മുടിയിഴകളിലൂടെ തഴുകികൊണ്ടേയിരുന്നു........
2008-08-09

അച്ചൂ

എന്താണു സംഭവിക്കുന്നത്? ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ തന്നെ . ആശുപത്രിയിലെ തീവ്ര ശ്രദ്ധ മുറിയില്‍ നിന്നും പുറത്തിറങ്ങിയത് ഒരു വലിയ കടക്കാരനായിട്ടായിരുന്നു. അവള്‍ വാരികയിലെ ആഴ്ചഫലം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു അപ്പോള്‍ ‘ സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവും‘ എന്ന് വായിക്കുന്ന സമയം ഞാന്‍ പണത്തിനു വേണ്ടി...... ഞാന്‍ പറഞ്ഞിരുന്നു. എല്ലാരും ഷോപ്പിങ്ങിനു പോയ കാര്യം .. കുറെ പണം അവടേം.. പിന്നെ അതിനു കൊടുക്കാത്തതിന്റെ പേരില്‍ അമ്മയുടെ വക. എന്തിനു വെറുതെ എന്ന് കരുതി ബാക്കി ഉണ്ടായിരുന്ന അല്പം അമ്മക്കു കൊടുത്തു. പിന്നെ അമ്മയുടെ വക ഒരു കുത്തും നിന്റെ അച്ഛനെ അന്വേഷിച്ച് ഇതു വരേ ആരും ഇവിടെ വന്ന് ഇങ്ങനെ കടം തരാനുള്ള പണം എന്ന് വന്നു നിന്നിട്ടില്ല. എനിക്കറിയാം. പക്ഷെ എന്റെ കാര്യം അമ്മക്ക്.....
അച്ചൂ നിനക്കറിയാമായിരിക്കും ... എന്നിട്ടും എന്തിനെ ഫോണ്‍ ഒന്ന് എന്‍ ഗ്ഗേജ്ഡ് ആയാല്‍ അപ്പോഴേക്കും നിന്റെ കണ്ണൂ നിറയണെ? എന്തിനെ ശരിക്കും എന്താ കാര്യമെന്ന് ഓര്‍ക്കാത്തെ? പക്ഷെ എനിക്കറിയാം. ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ തോന്നിയപ്പോഴെല്ലാമായിരുന്നു നീ അങ്ങനെ... സാരമില്ലെടി ഇതൊക്കെ എനിക്കു മാനേജ് ചെയ്യാവുന്നതേയുള്ളു. ആരെയും ഒന്നും അറിയിക്കാതിരിക്കുക എന്നും നിനക്ക് അതിലെ പരാതിയുണ്ടായിരുന്നുള്ളു. ആശ്പത്രിയിലും നിനക്ക് അതായിരുന്നു പരിഭവം.. പക്ഷെ എന്തും എന്റെ മോളെ സങ്കടപ്പെടുത്തുകയേ ഉള്ളു എങ്കില്‍ അത് മനപൂര്‍വം പറയാതിരിക്കണതല്ലേ നല്ലത്? അത്രയുമേ ഞാന്‍........ നീന്റെ വാടിയ മുഖം അതെന്നെ കൂടുതല്‍ തളര്‍ത്തും, അതുകൊണ്ട വേണ്ട നീ ചിരിച്ചു തന്നെ മതി എപ്പോഴും . നിന്റെ ആ പതിവു ചിരി തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്ക് മുകളിലൂടേ കുസൃതിനിറഞ്ഞ ആ .......... വല്ലാതെ ഇഷ്ടമാണെനിക്കാ ചിരി .....
2008-08-04

അച്ചൂ ....

അച്ചൂ .... ആരാണവള്‍? കുറേയായി പലരും ഇതു തന്നെ ചോദിക്കുന്നു. മറുപടി പറയാന്‍ അല്പ സമയമെടുത്താല്‍ പലരും കരുതുന്നു അവള്‍ എന്റെ കാമുകിയാണെന്ന് . പക്ഷെ അല്ല. അങ്ങനെ തന്നെ ഞാന്‍ കരുതുന്നു. പക്ഷെ അവള്‍ക്കു പകരം വക്കാന്‍ ഒന്നും ആരും ഇല്ല. അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ക്ക് എന്നെയും. പക്ഷെ ഒരു നല്ല സുഹൃത്ത്.. പക്ഷെ അതു മാത്രമോ? ആയിരിക്കില്ല. ഇല്ല എന്നല്ല അല്ല. ഒരിക്കലും അവള്‍ എന്നിക്ക് ഒരു സുഹൃത്ത് മാത്രമല്ല. അതിലും മേലെ മറ്റെന്തോ? മറ്റെന്തോ ആണവള്‍.... ഭൂമിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ എത്ര കണ്ട് മനസ്സിലാക്കാന്‍ ആവും? ഒരുപക്ഷെ അതിലും ഒരായിരം മടങ്ങ് അവള്‍ എന്നെ അറിഞ്ഞിട്ടുണ്ട്. എന്നെ മനസ്സിലാക്കിയിട്ടുണ്ട്. മറ്റാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരായിരം കാര്യങ്ങള്‍ അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്കറിയാന്‍ ആവുന്നത്. ? ഒരു നോട്ടം ഒരു വാക്ക് ഒരു സാനിധ്യം ഇതൊക്കെ അവള്‍ക്ക് ധാരാളമാണ്. മനസ്സിലാക്കാന്‍. തിരിച്ച് എനിക്കും അതു തന്നെ. അവളുടെ ഒരോ അവസ്ഥയും എനിക്കു മനസ്സിലാക്കാം. ഒന്നും പറയാതെ ഞങ്ങള്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും അതുകൊണ്ട് തന്നെ ഞങ്ങള്‍ പിരിയുകയേ ഇല്ല. അല്ലെങ്കില്‍ ആര് ആരെ പിരിയാന്‍? ഹൃദയം ശ്വാസത്തെ? അതെങ്ങനെ സംഭവിക്കും......... അച്ചു എനിക്ക് ഇഷ്ടമാണവളെ അവള്‍ക്ക് എന്നെയും ഉപാധികളോ പരിമിതികളോ ഇല്ലത്ത.........................
2008-08-02

അച്ചൂ .....

ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യസ്പര്‍ശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. അതൊരിക്കല്‍ കൂടി എന്നിലേക്ക് തിരിച്ചെത്തും എന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ല. പക്ഷെ ഒരോ തവണ ഞാന്‍ അബോധത്തിലേക്കു വീണു പോവ്വുന്നു എന്ന് തോന്നിയപ്പോഴൊക്കെ അച്ചു എന്നെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു. ഇന്നലെ അവളെ തനിച്ചാക്കി തീവ്ര ശ്രദ്ധാ മുറിയിലേക്ക് കയറിയതാണ് ഞാന്‍. അതൊ ഇന്നലേ തന്നെയോ? കറങ്ങുന്ന ഫാനിനും അപ്പുറം ഇവിടെ ലോകം നിശ്ചലമാണ്. ഇപ്പൊഴും ചുവന്ന അധികചിഹ്നത്തിലൂടെ എനിക്കവളെ കാണാം. പാവം തളര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇല്ല ഇനി ഒരിക്കല്‍ കൂടി ഈ ലോകത്തിലേക്ക് വരില്ല. പക്ഷെ ക്രമം തെറ്റി മിടിക്കുന്ന എന്റെ ഹൃദയത്തെ എങ്ങനെയാണ് ഞാന്‍ ........

ഡോക്റ്റര്‍ പറയുന്നത് കുഴപ്പം ഒന്നുമില്ല എന്നുതന്നെയാണ് . പക്ഷെ എന്താണ് എന്നിട്ടും സംഭവിക്കുന്നത് എന്ന് ....... എന്റെ ദൈവത്തിനു മുന്നില്‍ മാത്രമേ ഇനി ......

അച്ചൂ ..... അവളല്ലാതെ മറ്റേത് ദൈവമാണ് എന്റെ പകലുകളെ വീണ്ടും വര്‍ണ്ണാഭമാക്കുക.........

ജീവിതം ഒരു യുദ്ധമാണ് പോരാടൂ എന്ന് ആരാണിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.?