2008-08-31

അവള്‍

അധികമായിട്ടുണ്ടാവില്ല. പക്ഷെ എന്നിട്ടും കുറേ കാലമായപോലെ. ഒരുപക്ഷെ സ്നേഹം അങ്ങനേയായിരിക്കണം. അല്ലെങ്കില്‍ അവള്‍ വിളിക്കാന്‍ ഒരു നിമിഷം വൈകിയാല്‍ പോലും മനസ്സ്.......
ഇല്ല ഇന്ന് പക്ഷെ അവള്‍ വരാതിരിക്കില്ല. ഇന്നലെ അവള്‍ എന്തിനോ വിഷമിച്ചിരിക്കണം. അവളുടെ കണ്ണു നിറഞ്ഞിരുന്നു എന്നു തന്നെ ഞാന്‍ നിരൂപിക്കുന്നു. അതു ഞാന്‍ അറിഞ്ഞതാണല്ലോ? പക്ഷെ സാ‍രമില്ല ഞാന്‍ കൂടെത്തന്നെ ഉണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചപ്പോള്‍, അപ്പോള്‍ അപ്പോഴായിരുന്നോ അവള്‍ ചിരിച്ചത്... അതെ അതങ്ങനെ തന്നെയാണ്. ഒരു ഉള്‍വിളിപോലെ ഞാന്‍ കേട്ടിരുന്നു. എന്റെ ഹൃദയമിടിപ്പ് അവള്‍ തിരിച്ചറിയുന്നുണ്ട്...
അച്ചൂ... എന്താ എന്തിനാ നീ ഇങ്ങനെ...... സങ്കടപ്പെടണെ... ആരു വേണ്ടാ പറഞ്ഞാലും ആരു വേദനിപ്പിച്ചാലും നിനക്ക് ഇത്രയും അരികില്‍ ഞാന്‍ ഉണ്ടല്ലോ? ഒരു നോട്ടം ഒരു സ്പര്‍ശം ഒരു സാന്നിധ്യം ഇത്രയും മതി ഞാന്‍ ഓടിയെത്തും നിന്റെ അരികില്‍. അല്ലെങ്കില്‍ ഞാന്‍ നിന്റെ കൂടെത്തന്നെയാണല്ലോ? പറയൂ നീ എന്തു വേണം നിനക്ക്..

ഈ നിമിഷം ഇങ്ങനെ ഓര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു. എന്നെ സ്നേഹം പഠിപ്പിച്ച എന്റെ പെണ്‍കുട്ടി നിന്നെ വല്ലാതെ സ്നേഹിക്കുന്നു ഞാന്‍.... കണ്ണടയ്കുമുകളിലെ ആ നോട്ടം എന്തൊരു സാന്ത്വനമാണു തരുന്നത്........ അച്ചൂ ഒരായിരം തവണ ഞാന്‍ ഉറക്കെ പറയാം നിന്നെ ഞാന്‍ സ്നേഹിക്കുന്നു...... സ്നേഹിക്കുന്നു.. സ്നേഹിക്കുന്നു എന്ന്......

1 comment:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You