2008-08-26

സ്വപ്നം?

ഏതു വരേയാണ് എന്നൊരിക്കലും ചോദിച്ചിട്ടില്ല. അല്ലെങ്കിലും ചോദ്യങ്ങള്‍ ഒരവശ്യവസ്തുപോലുമല്ല. എനിക്കറിയാവുന്നതുപോലെ തന്നെ അതവള്‍ക്കുമറിയാം. അതുകൊണ്ടാണവള്‍ ഇല്ല ഇനി ഞാന്‍ വരില്ല എന്നൊരായിരം വട്ടം പറയുമ്പോഴും ഞാന്‍ പതറാത്തത്. എന്നെ തനിച്ചാക്കാന്‍ അവള്‍ക്കോ അവളെ തനിച്ചാക്കാന്‍ എനിക്കോ കഴിയില്ല എന്ന് മറ്റാരേക്കാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുക ഞങ്ങള്‍ തന്നെ ആണല്ലോ? ഇടക്ക് ഒന്ന് പിണങ്ങാ‍ന്‍ പോലും സാധിക്കാത്ത തരത്തില്‍ ആ .....
ഇന്ന് കുറെ കാലത്തിനു ശേഷമാണ് അവളെ ശരിക്കും കാണാന്‍ കൊതിയാവണു എന്ന് ഓര്‍ത്തത്. ഒരിക്കലും ഈ അകലം ണ്ടാവാറില്ല. അകലം എന്ന് പറഞ്ഞാല്‍ ശരിയല്ല. അകലമല്ല. പക്ഷേ എപ്പോള്‍ കാണണം എന്ന് ചിന്തിച്ചാലും അപ്പോള്‍ അതിനവസരം ഉണ്ടായിരുന്നു. എന്നിട്ടെന്തോ അവള്‍ പറഞ്ഞിരുന്നത്? എന്തിനേ അവള്‍ കരഞ്ഞിരുന്നത്?

പെട്ടന്ന് ഉണര്‍ന്നു പോയി. ഇത് എന്തൊരു സ്വപ്നമാണ് കണ്ടത്. എന്തേ ഈ സ്വപ്നത്തിനര്‍ഥം? അടുത്തിരുന്ന ചില്ലുപാത്രത്തില്‍ നിന്നും അല്പം വെള്ളം എടുത്ത് കുടിച്ചു. ഒരു കുഞ്ഞുകുട്ടിയെ പോലെ എന്റെ അടുത്ത് തന്നെ കിടന്നുറങ്ങുന്ന എന്റെ അച്ചുവിന്റെ നെറ്റിയില്‍ പതുക്കെ ഒന്നു തൊട്ടു. മുടിയിഴകള്‍ മെല്ലെ തലോടിയൊതുക്കി. അവള്‍ മെല്ലെ കണ്ണു തുറന്നു നോക്കി. പക്ഷേ ഉറക്കത്തിലേക്കു തന്നെ വഴുതി വീഴുകയായിരുന്നു. അവള്‍ പകച്ചു നോക്കുന്ന എന്നെ കണ്ടിരിക്കുമോ? എന്തിനെ ഈ സമയം ഉറങ്ങാതെ ഇങ്ങനെ നോക്കിയിരിക്കാന്‍ എന്ന് ഓര്‍ത്തിരിക്കുമോ?

ഉണ്ടാവില്ല. അവള്‍ തളര്‍ന്നുറങ്ങുക തന്നെ ആണ്. പാവം വല്ലാതെയായിരിക്കുന്നു അവള്‍. മെല്ലെ അവളുടെ കണ്ണില്‍ ചുംബിച്ചു. മെല്ലെ മുടിയിഴകളിലൂടെ തഴുകികൊണ്ടേയിരുന്നു........

No comments: