2008-08-04

അച്ചൂ ....

അച്ചൂ .... ആരാണവള്‍? കുറേയായി പലരും ഇതു തന്നെ ചോദിക്കുന്നു. മറുപടി പറയാന്‍ അല്പ സമയമെടുത്താല്‍ പലരും കരുതുന്നു അവള്‍ എന്റെ കാമുകിയാണെന്ന് . പക്ഷെ അല്ല. അങ്ങനെ തന്നെ ഞാന്‍ കരുതുന്നു. പക്ഷെ അവള്‍ക്കു പകരം വക്കാന്‍ ഒന്നും ആരും ഇല്ല. അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ക്ക് എന്നെയും. പക്ഷെ ഒരു നല്ല സുഹൃത്ത്.. പക്ഷെ അതു മാത്രമോ? ആയിരിക്കില്ല. ഇല്ല എന്നല്ല അല്ല. ഒരിക്കലും അവള്‍ എന്നിക്ക് ഒരു സുഹൃത്ത് മാത്രമല്ല. അതിലും മേലെ മറ്റെന്തോ? മറ്റെന്തോ ആണവള്‍.... ഭൂമിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ എത്ര കണ്ട് മനസ്സിലാക്കാന്‍ ആവും? ഒരുപക്ഷെ അതിലും ഒരായിരം മടങ്ങ് അവള്‍ എന്നെ അറിഞ്ഞിട്ടുണ്ട്. എന്നെ മനസ്സിലാക്കിയിട്ടുണ്ട്. മറ്റാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരായിരം കാര്യങ്ങള്‍ അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്കറിയാന്‍ ആവുന്നത്. ? ഒരു നോട്ടം ഒരു വാക്ക് ഒരു സാനിധ്യം ഇതൊക്കെ അവള്‍ക്ക് ധാരാളമാണ്. മനസ്സിലാക്കാന്‍. തിരിച്ച് എനിക്കും അതു തന്നെ. അവളുടെ ഒരോ അവസ്ഥയും എനിക്കു മനസ്സിലാക്കാം. ഒന്നും പറയാതെ ഞങ്ങള്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും അതുകൊണ്ട് തന്നെ ഞങ്ങള്‍ പിരിയുകയേ ഇല്ല. അല്ലെങ്കില്‍ ആര് ആരെ പിരിയാന്‍? ഹൃദയം ശ്വാസത്തെ? അതെങ്ങനെ സംഭവിക്കും......... അച്ചു എനിക്ക് ഇഷ്ടമാണവളെ അവള്‍ക്ക് എന്നെയും ഉപാധികളോ പരിമിതികളോ ഇല്ലത്ത.........................

3 comments:

നിസ്സാരന്‍ said...

സന്ദീപ് ചൈതന്യ യുടെ പ്രഭാഷണം ഏത് സൈടിന്‍ നിന്നും കേള്‍കാം
എവിടെ നിന്നു ടൌന്‍ ലോഡ് ചെയ്യാം

നിസ്സാരന്‍ said...

സന്ദീപ് ചൈതന്യ യുടെ പ്രഭാഷണം ഏത് സൈടിന്‍ നിന്നും കേള്‍കാം
എവിടെ നിന്നു ടൌന്‍ ലോഡ് ചെയ്യാം

u tubil undooo

നന്ദകുമാര്‍ ഇളയത് സി പി said...

നിസ്സാരന്‍ എനിക്ക് വലിയ നിശ്ചയന്മില്ല. school of bhagava geetha എന്നൊന്ന് സേര്‍ച് ചെയ്തു നോക്കൂ.