2008-06-02

നിങ്ങള്‍ പറയാതിരുന്നതും,ഞാന്‍ പറയാതെ പറഞ്ഞതും

സ്നേഹിക്കുക എന്നത്‌
മധുര തരമായ ഒരു ക്രൂരതയാണ്‌
അധിരക്തസമ്മര്‍ദ്ദമല്ലാതെമറ്റൊന്നുമത്‌ സമ്മാനിക്കുന്നില്ല.
സ്നേഹിക്കപ്പെടുക എന്നത്‌
അനിവാര്യമായ ഒരു
വഞ്ചനയാണ്‌കടുത്ത മാനസിക
സംഘര്‍ഷമല്ലാതെമറ്റൊന്നുമത്‌
തന്നു പോകുന്നില്ല.
തിരിച്ചറിയപ്പെടലുകള്‍ വേദനയാണ്‌.
സഹതാപങ്ങളുടെ ചിരി
മുഖമല്ലാതെമറ്റൊന്നും സമ്മാനിക്കുന്നില്ലത്‌..
നഷ്ടപ്പെടലുകള്‍
മരണമാണ്‌അനുഭവ മുഹൂര്‍ത്തങ്ങളുടെ
ആര്‍ദ്രതയോര്‍മ്മിപ്പിച്ച
അത്‌നമ്മെ കൊന്നുകൊണ്ടേയിരിക്കും.
തിരമാലകള്‍ വിശുദ്ധിയുടെഅഗാധതയാണെന്ന്
നിങ്ങള്‍ പറയുന്നുപക്ഷെ
അശാന്തിയുടെക്ഷുഭിതചലനമല്ലാതെ
മറ്റൊന്നും അവ കാണിച്ചു തരുന്നില്ല.
മഴത്തുള്ളികള്‍
സൗമ്യതയുടെഋതു താളമെന്നും
നിങ്ങള്‍ പറയുന്നു..
പക്ഷെ ചെരിഞ്ഞു പതിക്കുന്ന
മഴനൂലുകള്‍ക്ക്‌ പിന്നിലെ കാണാത്ത
കണ്ണീര്‍ കഥകള്‍ മാത്രമേഅവയും പെയ്തു തീര്‍ക്കുന്നുള്ളു.
പകലുകള്‍ ഒന്നിന്റെയതുടക്കമല്ല
രാത്രികള്‍ ഒന്നിന്റെയും ഒടുക്കവും
പുത്തന്‍ പ്രതീക്ഷകളുടെതുടക്കമാണ്‌
പകലുകള്‍ എന്നും
അപ്രിയ സത്യങ്ങളുടെ ഒടുക്കമാണ്
രാത്രികള്‍ എന്നും നിങ്ങള്‍ പറയുന്നു.
ഓര്‍മ്മകള്‍ മനസ്സിലെ ഒരിക്കലും
ഉണങ്ങാത്ത മുറിവുകളാണ്
മധുരിക്കുന്ന ഓര്‍മ്മകളുടെഒരു
മയില്‍പീലിക്കനവുമത്‌
തരുന്നില്ലപക്ഷെ എന്നിട്ടും
ഒര്‍മ്മകള്‍ ,മണക്കുന്ന മഞ്ചാടികള്‍
എന്ന് നിങ്ങളോമനിക്കുന്നു.....
കവിത
ആത്മാവിഷ്കാരമെന്നുംഒടുവില്‍
നിങ്ങള്‍ നിരൂപിക്കുന്നു.
എന്നാല്‍ പരസ്പര
വൈരുദ്ധ്യങ്ങളുടെ പാരമ്യതയല്ലാതെ
മറ്റൊന്നുമല്ലത്
ഒടുവില്‍,
ഒടുവില്‍ മഷിക്കറുപ്പിന്‍
അക്ഷരചിത്രങ്ങളുടെരണ്ടാം
വായനയില്‍ നിങ്ങളുമറിയുന്നു
നിങ്ങള്‍ പറയാതിരുന്നതും,
ഞാന്‍ പറയാതെ പറഞ്ഞതും.....

4 comments:

Seema said...

ഇതു തന്നെയാവും സത്യം അല്ലെ?

ഈ ചിന്തകള്‍ നന്നായിരിക്കുന്നു....

സുല്‍ |Sul said...

ജനനം തന്നെ മരണത്തിലേക്കുള്ള ആദ്യ കാല്‍ വെപ്പല്ലേ.

-സുല്‍

ശ്രീ said...

നല്ല വരികള്‍, മാഷേ.
:)

Jayasree Lakshmy Kumar said...

ഒരു രണ്ടാം വായന വേണ്ടി വന്നു എങ്കിലും പറയാതെ പറഞ്ഞതിനെ തിരിച്ചറിയുന്നു