2008-07-31

എന്റെ അച്ചു

ശരീരം മുഴുവന്‍ ചുറ്റുപിണഞ്ഞുകിടക്കുന്ന വയറുകള്‍. അല്പമൊന്നു മാറ്റിയാല്‍ എനിക്കവളെ കാണാം. പക്ഷെ വയ്യ അസഹ്യമായ വേദന. അവള്‍ പക്ഷെ ഇപ്പൊഴും ഒന്നും അറിഞ്ഞുകാണില്ല. ഒന്നും ഞാന്‍ പറഞ്ഞതും ഇല്ലല്ലോ? പുറമെ എന്താണു ഞാന്‍ ഇത്രയും വൈകുന്നത് എന്നായിരുന്നു അപ്പൊള്‍ അവള്‍ ചിന്തിച്ചിരുന്നത്. വരുമ്പോള്‍ ഇത്രയും തിരക്കിനു നടുവില്‍ തനിയെ നിര്‍ത്തി പോയതില്‍ പരിഭവം പറയണമെന്ന് ഓര്‍ക്കുകയായിരുന്നു അവള്‍. ചില്ലുവാതിലിന്റെ നടുവിലെ ചുവന്ന അധിക ചിഹ്നത്തിനും വെളിയിലെ വട്ടത്തിലൂടെ അവളുടെ അക്ഷമ എനിക്കു കാണാനുണ്ട് . പക്ഷെ ഒന്ന് അനങ്ങാന്‍ പോലും ആവുന്നില്ല. തല ഇടതു വശത്തേക്ക് അല്പമൊന്ന് തിരിച്ചാല്‍ ബീപ് ശബ്ദത്തോടെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയ തുടിപ്പുകള്‍ അള്‍ക്കുന്നതു കാണാം. ഇല്ല പുറത്ത് എന്നെ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുന്ന എന്റെ അച്ചുവിനെ എനിക്ക് തനിച്ചാക്കികൂടാ. എത്രയും വേഗം പുറത്ത് ഇറങ്ങണം. ഇവിടെ ആരേയും കാണാനില്ലല്ലോ? ഡോക്റ്ററെ കണ്ടിരുന്നെങ്കില്‍ അല്പം ആശ്വാസമായേനെ. ദൈവമെ ഇടക്ക് ഞാന്‍ അബോധത്തിലേക്കു വീണു പോണ പോലെ. ഇല്ല എന്റെ കണ്ണ് ഒരു നിമിഷം പോലും അവളില്‍ നിന്നും മാറിക്കൂടാ. പാവം അവള്‍ എന്തറിയുന്നു. ? പുറത്ത് അവള്‍ ഇപ്പോള്‍ അടുത്തിരിക്കുന്ന തട്ടമിട്ട ആ ചെറുപ്പക്കാരിയേ ശ്രദ്ധിക്കുകയായിരുന്നു. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞ് ആ ചെറുപ്പക്കാരിയുടെ മടിയില്‍ കിടക്കുന്നതും എനിക്ക് അവ്യക്തമായി കാണാം. ഇപ്പൊള്‍ എന്റെ അച്ചു എന്തായിരിക്കും മനസ്സില്‍ ഓര്‍ത്തിരിക്കുക എന്ന് ..............

ദൈവമേ എന്റെ കൂടെ തന്നെയുണ്ടാവണെ..... ഇല്ല എവിടെയൊ വായിച്ച ഒരു വരിയുണ്ട് ജീവിതം ഒരു യുദ്ധമാണ് പോരാടു ......

പോരാടൂ.......
എനിക്കു വേണ്ടിയല്ല

എന്റെ അച്ചുവിനുവേണ്ടി.....

പോരാ‍ടൂ.....................................



5 comments:

നരിക്കുന്നൻ said...

അച്ചു തനിച്ചാവാതിരിക്കട്ടേ.

ഭാവുഗങ്ങള്‍

siva // ശിവ said...

അച്ചുവിന് എന്താ പറ്റിയത്...എല്ലാം ഒന്ന് വിശദമായി പറയൂ...ചിലപ്പോള്‍ ആര്‍ക്കെങ്കിലും അച്ചുവിനെ സഹായിക്കാന്‍ കഴിഞ്ഞാലോ...

ശ്രീലാല്‍ said...

തനിച്ചാവില്ല.

നന്ദകുമാര്‍ ഇളയത് സി പി said...

നരിക്കുന്ന, ശിവ , ശ്രീലാല്‍ .. നന്ദി. എന്നും എന്റെയും പ്രാര്‍ഥന അത് തന്നെയായിരുന്നു. അച്ചു തനിച്ചാവതിരിക്കട്ടെ എന്ന്. എനിക്കും അവളെ തനിച്ചാക്കാന്‍ വയ്യ. എന്റെ ഹൃദയം മിടിക്കുന്നത് അവള്‍ക്കാണല്ലോ? അവള്‍ കാരണമാണല്ലോ? . ശിവ പറ്റിയത് അവള്‍ക്കല്ലല്ലോ? എനിക്കു തന്നെയാണ്. ക്രമം തെറ്റി സഞ്ചരിക്കുന്ന എന്റെ ഹൃദയത്തെ അവള്‍ ഉള്ളം കൈയ്യില്‍ സൂക്ഷിച്ചു പിടിക്കുന്നത് അല്ലെങ്കില്‍ പിന്നെ എന്തിന്നാണ്?

smitha adharsh said...

എന്‍റെയും പ്രാര്‍ഥന ഉണ്ട്.. നല്ലത് മാത്രം സംഭവിക്കട്ടെ..