2008-07-18

എന്റെ അച്ചൂ

നിലച്ചു തുടങ്ങുന്ന ഹൃദയമിടിപ്പുകള്‍ക്കുമപ്പുറം ജീവിതത്തിന്റെ വെളിച്ചമുണ്ട് . ഒരു വിളി , ഒരു നോട്ടം അതിലൂടെ അത് തന്റെ സ്ഥാനം അറിയിക്കും. കുഞ്ഞൂ എന്ന ഒരു വിളിയിലൂടെ എന്റെ ജീവിതം തെളിയിച്ചത് അവളാണല്ലോ? എന്ന് ,എങ്ങനെ , ഇതൊന്നും പ്രസക്തമല്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യപ്രകാശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. പക്ഷെ തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്കും മുകളിലൂടെയുള്ള ആ കുസൃതി നിറഞ്ഞ നോട്ടം..... അതിന്ന് ഒരായിരം സൂര്യപ്രകാശത്തിന്റെ തിളക്കമുണ്ടായിരുന്നു. പിന്നെ പിന്നെ എല്ലായ്പ്പൊഴും എന്ന പോലെ അത് എന്റെ ലക്ഷ്യമായി മാറി. അവള്‍...... അച്ചൂ എന്നാണു ഞാന്‍ വിളിച്ചത്.... ഇനിയുള്ള ജീവിതം മുഴുവന്‍ നല്‍കിയാലും അത് പകരമാവില്ല. അല്ലെങ്കിലും പകരം നല്‍കാന്‍ ഇത് ഒരു കരാറായിരുന്നില്ലല്ലോ? അവല്‍ക്കെന്നോടും എനിക്കവളോടും ഉപാധികളില്ലാത്ത അടുപ്പമായിരുന്നു. കാതങ്ങളോളം അകലത്തിലേക്ക് യാത്ര ചെയ്യേണ്ട എന്റെ പാഥേയം.... എന്റെ അച്ചൂ...

1 comment:

അനൂപ്‌ കോതനല്ലൂര്‍ said...

അച്ചുവീനെകുറിച്ചുള്ള ഓര്‍മ്മകള്‍ അസ്സലായി മാഷെ