2008-07-23

മലയാളം ഭഗവത് ഗീത

മൊബൈലില്‍ ആദ്യമായി ഇതാ ഭഗവദ് ഗീത മലയാളത്തില്‍ അവതരിപ്പിക്കപ്പെടുകയാണ്.ഇതിനുമുന്‍പ് മൊബൈലില്‍ ഒരു പ്രാദേശികഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ ഭഗവദ് ഗീതയാണ് ഇത്. ഇതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക മാത്രമാണ് അപ്പോള്‍ നിങ്ങള്‍ ഗീത ഡൌണ്‍ലോഡിങ്ങ് പേജിലേക്ക് എത്തും.ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ജാവാ സൌകര്യമുള്ള മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് വേണം എന്നില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ മൊബില്‍ മോഡല്‍ , മെയില്‍ ഐഡി സഹിതം എന്നെ ബന്ധപ്പെടൂ. അഭിപ്രായം അരിയിക്കുമല്ലോ?

ഭഗവദ്ഗീത മലയാളം

5 comments:

ശ്രീ said...

നന്ദി മാഷേ.
:)

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

താങ്കളുടെ ഈ സരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശീര്‍വാദങ്ങളും നേരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഒരു സഹായം കൂടി ചെയ്യാമോ... മലയാളത്തില്‍ റ്റൈപ്പ് ചെയ്ത് അത് എങ്ങനാണ് മൊബൈലില്‍ സെറ്റ് ചെയ്യുന്നരീതിയില്‍ ആക്കുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ... വായനക്കാര്‍ക്ക് അതും ഒരു സഹായമായിരിക്കും...

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

മൊബൈല്‍ രാമായണം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് കേട്ടു. താങ്കള്‍ക്ക് അത് അറിയാമെങ്കില്‍ ഏത് സൈറ്റില്‍ നിന്നും ലഭ്യമാണ് എന്ന് വിശദീകരിക്കാമോ...

നന്ദകുമാര്‍ ഇളയത് സി പി said...

രതീഷ് രാമായാണം ഓണ്‍ മൊബൈല്‍ എന്ന് സേര്‍ച് ചെയ്താല്‍ മതി. നെറ്റ് അഡ്രസ്സ് ശരിക്കും അറിയില്ല. ഞാന്‍ ഗൂഗിളില്‍ സേര്‍ച് ചെയ്താണ് അത് കണ്ടെത്തിയത്.

Anonymous said...

ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.


ബാലകാണ്ഡത്തിലെ പുത്രലാഭ ആലോചനാ മുതല്‍ പുത്രകാമേഷ്ടി വരെയും കൌസല്യാ സ്തുതിയും വായിക്കുന്നത്‌ ഫലപ്രാപ്തിക്ക്‌ ഇടനല്‍കും (സന്താന ഭാഗ്യത്തിനു)
ബാലകാണ്ഡത്തിലെ ശ്രീരാമാവതാരം വായിക്കണം (സുഖപ്രസവത്തിനും ബാലപീഡകള്‍ ഇല്ലാതാവുന്നതിനും)
ബാലകാണ്ഡത്തിലെ ബാല്യവും കൌമാരവും എന്ന ഭാഗം പാരായണം ചെയ്യണം (കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌)
ബാലകാണ്ഡത്തിലെ അഹല്യാമോക്ഷം പാരായണം ചെയ്യണം (പാപശന്തിക്ക്‌)
കിഷ്കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാ ഗതി പാരായണം ചെയ്യണം (ദുരിതശാന്തിക്ക്‌)
ആരണ്യകാണ്ഡത്തിലെ കബന്ധസ്തുതി പാരായണം ചെയ്യണം (രോഗശാന്തിക്ക്‌)
ബാലകാണ്ഡത്തിലെ സീതാസ്വയം വരം പാരായണം ചെയ്യണം (പ്രേമസാഫല്യത്തിനും ദാമ്പത്യ ഭദ്രതക്കും മംഗല്യദോഷത്തിനും)
യുദ്ധകാണ്ഡത്തിലെ ഔഷധാഹരണം പാരായണം ചെയ്യണം (ആയൂരാരോഗ്യത്തിനു)
ആരണ്യകാണ്ഡത്തിലെ ജടായു സ്തുതി പാരായണം ചെയ്യണം (ധനാഭിവൃദ്ധിക്ക്‌)


രാമായണം മുഴുവന്‍ പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്‌ സുന്ദരകാണ്ഡം മാത്രം വായിച്ചാല്‍ മതിയാകും.