2008-08-09

അച്ചൂ

എന്താണു സംഭവിക്കുന്നത്? ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ തന്നെ . ആശുപത്രിയിലെ തീവ്ര ശ്രദ്ധ മുറിയില്‍ നിന്നും പുറത്തിറങ്ങിയത് ഒരു വലിയ കടക്കാരനായിട്ടായിരുന്നു. അവള്‍ വാരികയിലെ ആഴ്ചഫലം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു അപ്പോള്‍ ‘ സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവും‘ എന്ന് വായിക്കുന്ന സമയം ഞാന്‍ പണത്തിനു വേണ്ടി...... ഞാന്‍ പറഞ്ഞിരുന്നു. എല്ലാരും ഷോപ്പിങ്ങിനു പോയ കാര്യം .. കുറെ പണം അവടേം.. പിന്നെ അതിനു കൊടുക്കാത്തതിന്റെ പേരില്‍ അമ്മയുടെ വക. എന്തിനു വെറുതെ എന്ന് കരുതി ബാക്കി ഉണ്ടായിരുന്ന അല്പം അമ്മക്കു കൊടുത്തു. പിന്നെ അമ്മയുടെ വക ഒരു കുത്തും നിന്റെ അച്ഛനെ അന്വേഷിച്ച് ഇതു വരേ ആരും ഇവിടെ വന്ന് ഇങ്ങനെ കടം തരാനുള്ള പണം എന്ന് വന്നു നിന്നിട്ടില്ല. എനിക്കറിയാം. പക്ഷെ എന്റെ കാര്യം അമ്മക്ക്.....
അച്ചൂ നിനക്കറിയാമായിരിക്കും ... എന്നിട്ടും എന്തിനെ ഫോണ്‍ ഒന്ന് എന്‍ ഗ്ഗേജ്ഡ് ആയാല്‍ അപ്പോഴേക്കും നിന്റെ കണ്ണൂ നിറയണെ? എന്തിനെ ശരിക്കും എന്താ കാര്യമെന്ന് ഓര്‍ക്കാത്തെ? പക്ഷെ എനിക്കറിയാം. ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ തോന്നിയപ്പോഴെല്ലാമായിരുന്നു നീ അങ്ങനെ... സാരമില്ലെടി ഇതൊക്കെ എനിക്കു മാനേജ് ചെയ്യാവുന്നതേയുള്ളു. ആരെയും ഒന്നും അറിയിക്കാതിരിക്കുക എന്നും നിനക്ക് അതിലെ പരാതിയുണ്ടായിരുന്നുള്ളു. ആശ്പത്രിയിലും നിനക്ക് അതായിരുന്നു പരിഭവം.. പക്ഷെ എന്തും എന്റെ മോളെ സങ്കടപ്പെടുത്തുകയേ ഉള്ളു എങ്കില്‍ അത് മനപൂര്‍വം പറയാതിരിക്കണതല്ലേ നല്ലത്? അത്രയുമേ ഞാന്‍........ നീന്റെ വാടിയ മുഖം അതെന്നെ കൂടുതല്‍ തളര്‍ത്തും, അതുകൊണ്ട വേണ്ട നീ ചിരിച്ചു തന്നെ മതി എപ്പോഴും . നിന്റെ ആ പതിവു ചിരി തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്ക് മുകളിലൂടേ കുസൃതിനിറഞ്ഞ ആ .......... വല്ലാതെ ഇഷ്ടമാണെനിക്കാ ചിരി .....

2 comments:

അനില്‍@ബ്ലോഗ് // anil said...

ഡേറ്റ് ഫോര്‍മാറ്റ് ഒന്നു മാറ്റിയാല്‍ സൌകര്യമായിരുന്നു.

ഒരു പൊന്നാനിക്കാരന്റെ പൊസ്റ്റിം നിന്നുമിവിടെത്തി.

ആദ്യ വരികളില്‍ തീവ്രശ്രദ്ധാ വിഭാഗം എന്ന മലയാളം കൌതുകത്തോടെ വായിച്ചു, പക്ഷെ പിന്നെ എല്ലാം ഇംഗ്ലീഷ് പദങ്ങള്‍. അപ്പോള്‍ പിന്നെ “തീവ്രശ്രദ്ധ”യുടെ ശ്രദ്ധ വെറുതെയായോ എന്നു ഒരു സംശയം.

പുതിയ ആളാണ്,
ഇടക്കു വരാം.

നന്ദകുമാര്‍ ഇളയത് സി പി said...

അനില്‍ ആവശ്യമനുസരിക്കുന്നു ഡേറ്റ് കലണ്ടര്‍ രീതിയിലാക്കിയിരിക്കുന്നു. എന്തായാലും സ്വാഗതം ഇവിടേക്ക്. മലയാളം ഭഗവത് ഗീത ഇന്‍സ്റ്റാള്‍ ചെയ്യുമല്ലോ നിങ്ങളുടെ മൊബൈലില്‍? കാണാം