2008-06-04

ഒരു സൗഹൃദം

ഇവിടെ,
എനിക്കും ഏകാന്തതയ്കുമിടയില്‍
ഒരിടമാത്രം, ഒരു ദീര്‍ഘനിശ്വാസം.
ഒരിക്കല്‍ പറഞ്ഞതു വീണ്ടും പറഞ്ഞും
ഓര്‍മ്മയില്‍ ഒളിച്ചത്‌ വീണ്ടും ചികഞ്ഞും,
ഇവിടെ,
പറഞ്ഞതെല്ലാം പെറുക്കിയടക്കി,
ഭൂമിതന്‍ അഗാധ ഗര്‍ത്തത്തിലാക്കി,
പക്ഷെ തിരിച്ചു വന്നു ഏറെ ചകിതരായി..
ഒരു പിടി ചാമ്പലും ഒരു പിടി ചോരയും
വേണ്ട,
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ട
കാലത്തിനും നേരത്തിനുമിടക്ക്‌..
എന്തിനും ഏതിനും ഓര്‍മ്മയില്‍ പരതുമ്പോള്‍...
ചോദ്യങ്ങള്‍ ചോദ്യങ്ങളാവട്ടെ......
നേരം,
നേരം പുലര്‍ന്നു തുടങ്ങുമ്പോള്‍...
രാപ്പാടിയുടെ തേങ്ങലുയര്‍ന്നു കേള്‍ക്കുമ്പോള്‍.....
എനിക്കറിയാതെ, എന്നോടു പറയാതെ ....
എന്റെ വേദനകളും ചോദ്യങ്ങളാവുന്നു....
പക്ഷെ ,
ഒരിക്കലും ചിരിക്കാത്ത ചിരിയെന്തെന്നറിയാത്ത.
മേഘവും താഴേക്കു കണ്ണുനീര്‍ വാര്‍ക്കവേ..
ഓര്‍മ്മയുണ്ടെനിക്ക്‌... ഓര്‍മ്മയുണ്ടെല്ലാം..
പറഞ്ഞ അസത്യവും, പറയാത്ത സത്യവും....

.ഒടുവില്‍...

പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........
2008-06-03

ഓര്‍മ്മ

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍......
നോക്ക് നിനക്കതിനു കഴിയില്ല .എത്ര വേഗത്തില്‍ നീ നടന്നാലും എന്റെ ഒപ്പമേത്താന്‍ നിനക്കാവില്ല .എന്റെയും നിന്റെയും ഇടയില്‍ എന്നും ഒരേ അകലം .

ചില സമയങ്ങളില്‍ നീ ആകെ ചെറുതായി വീര്‍ത്തു കെട്ടിയ മുഖവുമായി എന്തിനാണെന്നെ തുറിച്ചു നോക്കുന്നത്?. നിന്റെ മാറിലേക്കു വീണ കറുത്തു ചുരുണ്ട മുടിയിഴകള്‍ മാടിയൊതുക്കാന്‍ പോലും നിനക്ക് സമയമില്ലേ?

ഇന്നലെ നീ തികച്ചും വ്യത്യസ്തനായിരുന്നല്ലോ? ഇറുകിയ പാന്റും നീളന്‍ ഷര്‍ട്ടും... നീയാകെ നീണ്ട് നീണ്ട് .... നിന്റെയാ വട്ട കണ്ണട എവിടെ പോയി?,..
ദേ ഇപ്പോ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം.. തനിച്ച്.
ഇനി എന്നാണ് എന്റെയീ കറുത്ത കുട്ടനെ..........................?

അപാരത



ഭൂമിക്കു വിപരീതമായി മലര്‍ന്നു കിടക്കുന്ന ഷട്‌ പദത്തിന്റെ നോട്ടത്തില്‍ എന്ന പോലെ എനിക്ക്‌ മുന്നില്‍ തലകുത്തനെ നില്‍ക്കുന്ന യാഥാര്‍ത്യങ്ങള്‍.........അവക്കു മുന്നില്‍ ഞാന്‍ ചില വിനിമയ വൈകല്യങ്ങളെ അഭിമുഖീകരിച്ചിരുന്നു എന്നത് സത്യം... ഏതു വശത്തേക്ക് എത്ര ശക്തി പ്രയോഗിച്ചാലാണ്‌ പാദങ്ങളിലേക്കു തിരിച്ചു വരനാവുക എന്ന് നിര്‍ണ്ണയിക്കാനുള്ള ഉപാധിയായിരുന്നു അപ്പോളെനിക്കു വാക്കുകള്‍......അവയുടെ ക്രമ രാഹിത്യം എനിക്ക്‌ മുന്നിലെ യാഥാര്‍ത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിരുന്നു........

2008-06-02

നിങ്ങള്‍ പറയാതിരുന്നതും,ഞാന്‍ പറയാതെ പറഞ്ഞതും

സ്നേഹിക്കുക എന്നത്‌
മധുര തരമായ ഒരു ക്രൂരതയാണ്‌
അധിരക്തസമ്മര്‍ദ്ദമല്ലാതെമറ്റൊന്നുമത്‌ സമ്മാനിക്കുന്നില്ല.
സ്നേഹിക്കപ്പെടുക എന്നത്‌
അനിവാര്യമായ ഒരു
വഞ്ചനയാണ്‌കടുത്ത മാനസിക
സംഘര്‍ഷമല്ലാതെമറ്റൊന്നുമത്‌
തന്നു പോകുന്നില്ല.
തിരിച്ചറിയപ്പെടലുകള്‍ വേദനയാണ്‌.
സഹതാപങ്ങളുടെ ചിരി
മുഖമല്ലാതെമറ്റൊന്നും സമ്മാനിക്കുന്നില്ലത്‌..
നഷ്ടപ്പെടലുകള്‍
മരണമാണ്‌അനുഭവ മുഹൂര്‍ത്തങ്ങളുടെ
ആര്‍ദ്രതയോര്‍മ്മിപ്പിച്ച
അത്‌നമ്മെ കൊന്നുകൊണ്ടേയിരിക്കും.
തിരമാലകള്‍ വിശുദ്ധിയുടെഅഗാധതയാണെന്ന്
നിങ്ങള്‍ പറയുന്നുപക്ഷെ
അശാന്തിയുടെക്ഷുഭിതചലനമല്ലാതെ
മറ്റൊന്നും അവ കാണിച്ചു തരുന്നില്ല.
മഴത്തുള്ളികള്‍
സൗമ്യതയുടെഋതു താളമെന്നും
നിങ്ങള്‍ പറയുന്നു..
പക്ഷെ ചെരിഞ്ഞു പതിക്കുന്ന
മഴനൂലുകള്‍ക്ക്‌ പിന്നിലെ കാണാത്ത
കണ്ണീര്‍ കഥകള്‍ മാത്രമേഅവയും പെയ്തു തീര്‍ക്കുന്നുള്ളു.
പകലുകള്‍ ഒന്നിന്റെയതുടക്കമല്ല
രാത്രികള്‍ ഒന്നിന്റെയും ഒടുക്കവും
പുത്തന്‍ പ്രതീക്ഷകളുടെതുടക്കമാണ്‌
പകലുകള്‍ എന്നും
അപ്രിയ സത്യങ്ങളുടെ ഒടുക്കമാണ്
രാത്രികള്‍ എന്നും നിങ്ങള്‍ പറയുന്നു.
ഓര്‍മ്മകള്‍ മനസ്സിലെ ഒരിക്കലും
ഉണങ്ങാത്ത മുറിവുകളാണ്
മധുരിക്കുന്ന ഓര്‍മ്മകളുടെഒരു
മയില്‍പീലിക്കനവുമത്‌
തരുന്നില്ലപക്ഷെ എന്നിട്ടും
ഒര്‍മ്മകള്‍ ,മണക്കുന്ന മഞ്ചാടികള്‍
എന്ന് നിങ്ങളോമനിക്കുന്നു.....
കവിത
ആത്മാവിഷ്കാരമെന്നുംഒടുവില്‍
നിങ്ങള്‍ നിരൂപിക്കുന്നു.
എന്നാല്‍ പരസ്പര
വൈരുദ്ധ്യങ്ങളുടെ പാരമ്യതയല്ലാതെ
മറ്റൊന്നുമല്ലത്
ഒടുവില്‍,
ഒടുവില്‍ മഷിക്കറുപ്പിന്‍
അക്ഷരചിത്രങ്ങളുടെരണ്ടാം
വായനയില്‍ നിങ്ങളുമറിയുന്നു
നിങ്ങള്‍ പറയാതിരുന്നതും,
ഞാന്‍ പറയാതെ പറഞ്ഞതും.....
2008-06-01

ഒരു തമാശ

നമ്മുടെ സര്ധാര്‍ജിക്ക് കുട്ടി ഉണ്ടായി . നേഴ്സ് കുട്ടിയെ സര്ധാര്‍ജിക്ക് കൊടുത്തപ്പോള്‍ നോക്കിയ ശേഷം മൂപ്പര് സന്തോഷത്തില്‍വിളിച്ചു പറഞ്ജ്ഞ്ഞു ഹായ് എനിക്ക് ആണ് കുട്ടിയുന്റായി എന്ന്‍ അപ്പോള്‍ നേഴ്സ് പറഞ്ഞു എടാ മണ്ട ആണ് കുട്ടിയല്ല പെണ്‍കുട്ടിയാണ് എന്റെ വിരല്‍ വിട്‌ എന്ന്‍

മനസ്സു


നിന്റെ മനസ്സെത്രയോ പഞ്ഞിരിക്കുന്നു
നീയറിയാതെ, നീ പോലുമറിയാതെ

എന്തിനീ കടിഞ്ഞാണില്ലാ പാച്ചില്‍

എന്തിനീ അതിരുകളില്ലാ മേച്ചില്‍
നിന്റെ മനസ്സെവിടെയോ മുറിഞ്ഞിട്ടുണ്ട്.

എവിടേയോ രക്തം പൊടിയുന്നുണ്ട്

ആരാണ് നിന്നെയീ ശോക -

മൂക തരംഗത്തില്‍ എത്തിച്ചത്..


നിന്‍ രോദനമെല്ലാം ഒരു തുണ്ടം

കടലാസ്സിലൊടുക്കാന്‍...

നിന്‍ സ്നേഹ ഗാനം വെറുമൊരു..

കടലാസ്സിലൊതുക്കാന്‍.....


നിന്‍ മിഴിയില്‍ രഥമോടെ നില്‍ക്കും

പാവം കര്‍ണ്ണന്റെ യുദ്ധ ചിന്തയോ..?

നിന്‍ മാത്ര പെണ്ണിന്‍ മയില്‍

മയില്‍ പീലിയിലെഴുമേഴു വര്‍ണ്ണങ്ങളോ...


ഒന്നറിയാം,

ഒന്നറിയാം, നിനക്കു നല്‍കാന്‍

നീയാഗ്രഹിക്കുന്ന സാന്ത്വനം നല്‍കാന്‍

നീ കൊതിക്കുന്ന ചുംബനം നല്‍കാന്‍

നിനക്കേ കഴിയൂ,.....

നിനക്കു മാത്രമേ കഴിയൂ...........