2008-05-31

എന്റെ ജാലക കാഴ്ചകള്‍

വര്‍ണ്ണം ഒഴിഞ്ഞ ജാലക കാഴ്ചകളുടെ അസാധരന്നകളില്‍ എവിടെയോ വച്ചു തുടങ്ങുന്നു. ആദ്യമാദ്യം അതാരും തിരിച്ചറിയുക പോലും ചെയ്തിരുന്നില്ല
ഞാനും അത് ശ്ര്ദ്ധിചിരുന്നില്ലല്ലോ?
പൂത്തു നില്ക്കുന്ന മോസണ്ട കാടുകളുടെ ഇടയിലേക്ക് ഊര്ന്നിറങ്ങിയ ക്രിക്കറ്റ് പന്ത് തിരയാന്‍ എത്തിയ ബിരുദ വിദ്ദ്യാര്‍ത്തികലായിരിക്കണം അതാധ്യം കണ്ടിരിക്കക.
ആരിലും പ്രത്യേകം യാതൊരു കൌതുകവും ജനിപ്പിക്കാത്ത ഒരു നാളിതല്‍ പൂവ്വ് .

അതിന്റെ ഇതലുകള്‍ക്ക് ഹൃദയത്തിന്റെ രൂപമാനെന്നും സ്നേഹമെന്നനതിന്റെ പേരെന്നും മോന്സേന്ട്രീന പാനസ്ട്ടിച്ചാ എന്നാണതിന്റെ ശാത്രീയ നാമമെന്നും അവര്‍ പരസ്പരം തര്‍ക്കിച്ഛപ്പോലാന്ന്‍ ഞാനും അതിനെ കുറിച്ച് ഓര്‍ത്തത് .

വളര്‍ച്ച മുരടിച്ച മനുഷ്യ കുഞ്ഞിനെ ഓര്‍മ്മിപ്പിക്കും വിധം , മഞ്ഞ പൂശിയ സിമെന്ദ് തറയില്‍ വച്ചിരിക്കുന്ന ബോന്സായ് ആള്‍ മരത്തിനു ഇടതു മാരിയാണ്ണ്‍ ആ മുള്‍ച്ചെടി നില്‍ക്കുന്നത് ..

ശബ്ദം നിലച്ച ല്യ്ബ്രരി മുറിയുടെ മു‌ന്നം ബന്ച്ചില്‍ വച്ചു ഞാന്‍ ആ പൂ നിനക്ക് സമ്മാനിച്ചു.

എനിക്ക് നിന്നോടുല്ലത് സ്നേഹമാനെന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുമെല്ലാം നിങ്ങള്‍ പറയുന്നു .
നിങ്ങളുടെ വാക്കുകലല്ലാതെ മറ്റെന്ത്‌ തെളിവനെനികുല്ലത് .
ഇപോഴാ നാളിതല്‍ പൂവ്വ് പരീക്ഷണ ശാലയിലെ ചില്ല് പാത്രത്തില്‍ ഏതോ മരുന്നു കൂട്ടില്‍ നീന്തി നടക്കുകയാണ് .
ദിവസങ്ങള്‍ക്കകം നീല ഞെരംബുകളുടെ സൂക്ഷ്മതയിലെക്ക് വഴി മാറി ഏതെങ്കിലും ഒരു ഹെര്ബെരിയത്തിലെ കാഴ്ച്ച്ചകള്‍ക്ക് മിഴിവേകും.
ഇപോഴാ പൂവ്വിത്ലുകള്‍ക്ക് ഹൃദയ ചായയില്ല ..
പാതിയില്‍ നിലച്ചു പോയ ഹൃദയ മിടിപ്പ്‌ പോലെ ഘടികാരങ്ങള്‍ നിലച്ച ഏതോ നിമിഷത്തിന്റെ നിശ്ചലതയിലെക്ക് ഊര്ന്നിരങ്ങിയിരിക്കുന്നു അത് ...
എനിക്ക് തോന്നുന്നു,
സ്നേഹം മണക്കുന്ന വര്ന്നകാഴ്ചകള്‍ എന്റെ ജാലകപ്പടിയില്‍ വച്ചാണ് അവസാനിക്കുന്നത് എന്ന.

നിറം മങ്ങിയ ജാലക കാഴ്ചകളുടെ വിദൂരത പോലും അവശേഷിപ്പിക്കാതെ................

1 comment:

Shabeeribm said...

welcome to the world of bloggers...