2008-05-30

നിഴല്‍

വഴി വിളക്കിന്‍ തിരി നിഴല്‍ പോലെയെന്‍
വിഫല യാത്ര തന്‍ ശേഷിച്ച രാപ്പകല്‍
അകലെയേതോ നഷ്ട ഭാഗ്യങ്ങള്‍ തന്‍
ചിരകരിഞ്ഞ പോല്‍ തേങ്ങുന്ന രാക്കിളി
ഇരുളുമേതോ ചക്രവാളങ്ങള്‍ തന്‍
ചാരു ഗന്ധിയാം ശോന്നിമ പൂക്കാലം
ഇവിടെ ,
ഇരുളുമെകാന്തമെത്രയോ രാത്രിയില്‍
മിഴി നിരചെന്റെയോര്‍മ്മില്‍ വന്നു നി
ഇവിടെ,
ഇവിടെ നമോത്തു പിന്നിട്ട പാതയില്‍
കരിയിലകള്‍ പാടിയ പാട്ടിന്റെ ഈണവും
അറിയില്ല ,
അറിയില്ലെനിക്കെന്റെ യാത്ര ലക്ഷിവും
പാതെയമാവുമീ കനിവിന്റെ ആഴവും
അറിയില്ല ,
അറിയില്ല എന്ന് താന്‍ ചൊല്ലുന്നു
ഞാനൂന്നി നില്‍ക്കുമീ ഭൂമിയും വാനവും
അറിയുന്നു ,
അറിയുന്നു ഞാനീ വഴികളില്‍ എങ്ങിലും
തെളി നീരുതിര്‍ക്കുമീ സ്നേഹ തീരങ്ങളെ
ഇനിയില്ല ,
ഇനിയില്ലെനിക്കെന്റെ ഈ വഴികലെങ്ങിലും
മറക്കുവതെങ്ങനെ ഞാന്‍ ..............