2008-09-19

തനിച്ച്

മുനിഞ്ഞുകത്തുന്ന നെയ്‌വിളക്കിനും എരിഞ്ഞു പുകയുന്ന ചന്ദനതിരികള്‍ക്കും അപ്പുറം ഭഗവതിയുടെ വിഗ്രഹത്തിനു തൊട്ടടുത്ത് ഞാന്‍ നിന്നെ വ്യക്തമായും കണ്ടു. പക്ഷെ എനിക്കിപ്പോഴും മനസ്സിലാവാത്തത് നിന്റെ കണ്ണില്‍ ഞാന്‍ തെളിഞ്ഞു കണ്ട തിളക്കത്തിനര്‍ഥമായിരുന്നു. അതെ അത് എന്തായിരുന്നൂ? നീ എന്നെ കാണാണമെന്നു പറയുകയായിരുന്നോ? അതോ നിന്റെ കണ്ണിലെ തിളക്കത്തില്‍ ഒളിക്കുകയായിരുന്നോ? ഇനി എന്ത് എന്നറിയാത്ത ഒരവ്യക്തത എന്നിലേക്ക് ഇരച്ചു കയറിയപ്പോള്‍ ഞാന്‍‍ വല്ലാതെ ഭയന്നുപോയി. ഇതാ ഇന്ന് ഇങ്ങനെ നിന്നെ ഓര്‍ക്കുമ്പോള്‍ നമുക്ക് പരസ്പരം നഷ്ടമാവാതിരിക്കാം... ഒരായിരം ജന്മങ്ങളില്‍ ഒന്നായിരിക്കാന്‍ ഇനി അകലം പോലുമില്ലാത്ത നമ്മുടെ നമ്മുടെ ഓര്‍മ്മകള്‍ക്കകം മിഴിപൂട്ടി........ ഇതാ ഇപ്പോള്‍ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം. തനിച്ച്, ഇനി എന്നാണ് എന്റെ ഈ തടിച്ച കുട്ടനേ..........

2 comments:

siva // ശിവ said...

ഈ ജന്മത്തില്‍ ഒന്നാകാന്‍ ആകാന്‍ കഴിഞ്ഞാല്‍ ഇനിയെന്തിന് ഒരായിരം ജന്മങ്ങള്‍...

നന്ദകുമാര്‍ ഇളയത് സി പി said...

പ്രണയം അങ്ങനെയാണു ശിവ! ഇനിയൊരായിരം ജന്മം മതിയാവില്ല ജീവിച്ചു തീര്‍ക്കാന്‍. പ്രണയിച്ചു നോക്കു. തന്റെയെല്ലാം അവള്‍ക്കായി കൊടുത്തു നോക്കൂ. തികയാതെ വരും ശിവ ജന്മങ്ങള്‍ തികയാതെ വരും. അതൊരിക്കലും മണ്ടത്തരമൊന്നുമല്ല. അതാണു ശിവ ജീവിതം....