2008-09-21

അകലം

നിമിഷങ്ങള്‍ക്കു കാതങ്ങളുടെ അകലം. ഓരോ നിമിഷവും പറിച്ചെറിയുന്നത് എന്റെ ദിനങ്ങളാണെന്ന് തിരിച്ചറിയുമ്പോഴും എന്തൊക്കെയാണ് മനസ്സ് കൊതിച്ചുപോകുന്നത്. കാണാന്‍ ഒരുപാടു കൊതി തോന്നിയെന്നത് ശരിതന്നെ. പക്ഷെ കാണാന്‍ കൊതിച്ചപ്പോള്‍ എനിക്ക് അവളുടെ രൂപത്തോടൊപ്പം നഷ്ടമായത് അവളുടെ ശബ്ദം കൂടിയായിരുന്നു. ഓരോ നിമിഷവും അവളെ കേള്‍ക്കാന്‍ കൊതിയായിരുന്നു. കഴിഞ്ഞ പോയ ദിനങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
അവള്‍ ചോദിച്ചൂ എന്തിനാണ് ഇതെല്ലാം ഇങ്ങനെ എല്ലാവരോടും പറയുന്നത് എന്ന് . എന്തു പറയാന്‍ മനസ്സ് അങ്ങനേയാണല്ലോ. എന്തു ചെയ്യുമ്പോഴും അതിനു യുക്തിയുണ്ടാകും. തനിച്ചാവുന്നതിന്റെ വേദന അറിഞ്ഞിട്ടുണ്ടോ നീ? ഇല്ല, ഒരിക്കലും അറിയാതിരിക്കട്ടെ. ഞാന്‍ പക്ഷേ തനിച്ചൊന്നുമല്ല. എന്റെ ഒപ്പം നീയുണ്ടല്ലോ എന്ന് അച്ചുവിന്റെ തോളിലേക്ക് തലചേര്‍ക്കുമ്പോള്‍.. അവള്‍ എന്നെ തട്ടി വിളിക്കുകയായിരുന്നു. കയ്യിലെ ഗ്ലാസിലെ വെള്ളം ഇപ്പോഴും അവള്‍ എന്റെ മുഖത്തു തളിക്കുന്നുണ്ട്. ചുറ്റുപാടു തിരിച്ചറിയാന്‍ അല്പസമയമെടുത്തു.. എന്നിട്ടും എന്താണു സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അച്ചൂ എന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്തിനെന്നും അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നത് എന്തിനെന്നും ഓര്‍ക്കുകയായിരുന്നു ഞാന്‍.. അവള്‍ എന്റെ തലമുടിയില്‍ പതുക്കെ തലോടികൊണ്ടിരിക്കുന്നുണ്ട്. നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നുണ്ട്.. ഇടക്ക് “ഇല്ല കുഞ്ഞൂസേ ഞാന്‍ എങ്ങും പോയിട്ടില്ല ഇവിടെയുണ്ട് നിന്റെ ഒപ്പം തന്നെയുണ്ട് “എന്നൊക്കെ പറയുന്നുണ്ട്... എന്താണു സംഭവിച്ചത്... ? വിറയ്ക്കുന്നുണ്ട് ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ട്.... അവളിലേക്ക് ചേര്‍ന്നു കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍

2 comments:

പോങ്ങുമ്മൂടന്‍ said...

കൊള്ളാം

നന്ദകുമാര്‍ ഇളയത് സി പി said...

നന്ദി പോങ്ങുമൂടന്‍ ഞാന്‍ വരാം നിങ്ങളുടെ ഗുളുഗുളു വായിക്കാന്‍ . ഇപ്പോ ആരേയും കാണാന്‍ തോന്നാറില്ല. കാരണം എന്റെ അച്ചൂനെ വല്ലാതെ നഷ്ടാവണ പോലെ. അവളില്ലാതെ ജീവിതം ശൂന്യമാവണ പോലെ.. ശരിയാവും. എന്നെ കണ്ടോളൂ അതു വരെ