2008-09-28

മനസ്സ്

ഒരായിരം തവണ ശ്രമിച്ചതാണ്. പക്ഷേ ഉള്ളില്‍ എപ്പോഴും കേള്‍ക്കുന്നത് അതേ വാക്കുകള്‍. “വിട്ടുകൊടുക്കൂട! അങ്ങനേയായിരുന്നില്ലേ നിന്റെ പ്രോമിസ്” ഹോ ! അറിയുമോ ? ഉറങ്ങിയിട്ടില്ല ഞാന്‍ അതിനു ശേഷം. ഒരിക്കലും ഞാന്‍ കരുതിയതല്ല ഇങ്ങനെയാവണം എന്ന്.

മനസ്സ് അങ്ങനെയാണല്ലോ? അറിയാതെ അറിയാതെ.. ഇപ്പോ എനിക്ക് വയ്യ നിന്നെ വിട്ടുകൊടുക്കാന്‍. അതിനു കഴിയാത്ത വിധം ഇഷ്ടപ്പെട്ടുപോയി. അതു പക്ഷേ നിനക്കുമറിയാം. എന്നിട്ടും എന്തിനാണു നീ ?
ഒരിക്കലും കഴിയില്ല എന്നറിഞ്ഞിട്ടും കൈവിട്ടതാണു ഞാന്‍ അപ്പോഴും നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചു. അത്, അത് എനിക്കനുവദിച്ചതുമായിരുന്നു നീ. ഇന്ന് വീണ്ടും ഇല്ല എന്നു വാക്കുപറഞ്ഞ് തിരിച്ചു വന്ന നീ എന്തേ?
മോളേ എന്ത് സ്വപ്നങ്ങളൊക്കെയാണു കാണുന്നത് എന്ന് നീ അറിയണുണ്ടോ? ഓരോ രാത്രിയും എന്നെ വിളിച്ചുണര്‍ത്തി നീ “എന്താ മോനൂ ണ്ടായത് എന്താ നിനക്ക് പറ്റീത്” എന്നു ചോദിക്കുമ്പോഴും വെറുതെ ഒന്നും ഇല്ല മോളേ എന്ന് നിന്റെ തോളില്‍ തലചേര്‍ത്തു വയ്ക്കുക മാത്രം ചെയ്തു ഞാന്‍. തോളില്‍ ചേര്‍ത്ത് പിടിച്ച് എന്റെ മുടിയിഴകളില്‍ തഴുകികൊണ്ടിരിക്കുമ്പോഴും നിന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ഞാന്‍ നിന്റെ ഹൃദയം തൊട്ടറിയുന്നൂ അത്.
“ഇല്ല മുത്തേ ഇല്ല . ഒരായിരം സൂര്യചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ചസ്തമിച്ചാലും ഒരായിരം ജന്മം കഴിഞ്ഞാലും. പ്രപഞ്ചം അവസാനിച്ചാലും നിന്നെ എനിക്കു വേണം. ആര്‍ക്കും കൊടുക്കാതെ എന്റെ സ്വകാര്യ അഹങ്കാരമായി നിന്നെ എനിക്കു വേണം”

1 comment:

siva // ശിവ said...

ഇതൊക്കെ എന്നും സ്വകാര്യമായി തന്നെ ഇരിക്കുന്നതാ നല്ലത്...