Showing posts with label സരോവരം. Show all posts
Showing posts with label സരോവരം. Show all posts
2008-08-09

അച്ചൂ

എന്താണു സംഭവിക്കുന്നത്? ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ തന്നെ . ആശുപത്രിയിലെ തീവ്ര ശ്രദ്ധ മുറിയില്‍ നിന്നും പുറത്തിറങ്ങിയത് ഒരു വലിയ കടക്കാരനായിട്ടായിരുന്നു. അവള്‍ വാരികയിലെ ആഴ്ചഫലം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു അപ്പോള്‍ ‘ സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവും‘ എന്ന് വായിക്കുന്ന സമയം ഞാന്‍ പണത്തിനു വേണ്ടി...... ഞാന്‍ പറഞ്ഞിരുന്നു. എല്ലാരും ഷോപ്പിങ്ങിനു പോയ കാര്യം .. കുറെ പണം അവടേം.. പിന്നെ അതിനു കൊടുക്കാത്തതിന്റെ പേരില്‍ അമ്മയുടെ വക. എന്തിനു വെറുതെ എന്ന് കരുതി ബാക്കി ഉണ്ടായിരുന്ന അല്പം അമ്മക്കു കൊടുത്തു. പിന്നെ അമ്മയുടെ വക ഒരു കുത്തും നിന്റെ അച്ഛനെ അന്വേഷിച്ച് ഇതു വരേ ആരും ഇവിടെ വന്ന് ഇങ്ങനെ കടം തരാനുള്ള പണം എന്ന് വന്നു നിന്നിട്ടില്ല. എനിക്കറിയാം. പക്ഷെ എന്റെ കാര്യം അമ്മക്ക്.....
അച്ചൂ നിനക്കറിയാമായിരിക്കും ... എന്നിട്ടും എന്തിനെ ഫോണ്‍ ഒന്ന് എന്‍ ഗ്ഗേജ്ഡ് ആയാല്‍ അപ്പോഴേക്കും നിന്റെ കണ്ണൂ നിറയണെ? എന്തിനെ ശരിക്കും എന്താ കാര്യമെന്ന് ഓര്‍ക്കാത്തെ? പക്ഷെ എനിക്കറിയാം. ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ തോന്നിയപ്പോഴെല്ലാമായിരുന്നു നീ അങ്ങനെ... സാരമില്ലെടി ഇതൊക്കെ എനിക്കു മാനേജ് ചെയ്യാവുന്നതേയുള്ളു. ആരെയും ഒന്നും അറിയിക്കാതിരിക്കുക എന്നും നിനക്ക് അതിലെ പരാതിയുണ്ടായിരുന്നുള്ളു. ആശ്പത്രിയിലും നിനക്ക് അതായിരുന്നു പരിഭവം.. പക്ഷെ എന്തും എന്റെ മോളെ സങ്കടപ്പെടുത്തുകയേ ഉള്ളു എങ്കില്‍ അത് മനപൂര്‍വം പറയാതിരിക്കണതല്ലേ നല്ലത്? അത്രയുമേ ഞാന്‍........ നീന്റെ വാടിയ മുഖം അതെന്നെ കൂടുതല്‍ തളര്‍ത്തും, അതുകൊണ്ട വേണ്ട നീ ചിരിച്ചു തന്നെ മതി എപ്പോഴും . നിന്റെ ആ പതിവു ചിരി തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്ക് മുകളിലൂടേ കുസൃതിനിറഞ്ഞ ആ .......... വല്ലാതെ ഇഷ്ടമാണെനിക്കാ ചിരി .....
2008-08-04

അച്ചൂ ....

അച്ചൂ .... ആരാണവള്‍? കുറേയായി പലരും ഇതു തന്നെ ചോദിക്കുന്നു. മറുപടി പറയാന്‍ അല്പ സമയമെടുത്താല്‍ പലരും കരുതുന്നു അവള്‍ എന്റെ കാമുകിയാണെന്ന് . പക്ഷെ അല്ല. അങ്ങനെ തന്നെ ഞാന്‍ കരുതുന്നു. പക്ഷെ അവള്‍ക്കു പകരം വക്കാന്‍ ഒന്നും ആരും ഇല്ല. അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ക്ക് എന്നെയും. പക്ഷെ ഒരു നല്ല സുഹൃത്ത്.. പക്ഷെ അതു മാത്രമോ? ആയിരിക്കില്ല. ഇല്ല എന്നല്ല അല്ല. ഒരിക്കലും അവള്‍ എന്നിക്ക് ഒരു സുഹൃത്ത് മാത്രമല്ല. അതിലും മേലെ മറ്റെന്തോ? മറ്റെന്തോ ആണവള്‍.... ഭൂമിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ എത്ര കണ്ട് മനസ്സിലാക്കാന്‍ ആവും? ഒരുപക്ഷെ അതിലും ഒരായിരം മടങ്ങ് അവള്‍ എന്നെ അറിഞ്ഞിട്ടുണ്ട്. എന്നെ മനസ്സിലാക്കിയിട്ടുണ്ട്. മറ്റാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരായിരം കാര്യങ്ങള്‍ അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്കറിയാന്‍ ആവുന്നത്. ? ഒരു നോട്ടം ഒരു വാക്ക് ഒരു സാനിധ്യം ഇതൊക്കെ അവള്‍ക്ക് ധാരാളമാണ്. മനസ്സിലാക്കാന്‍. തിരിച്ച് എനിക്കും അതു തന്നെ. അവളുടെ ഒരോ അവസ്ഥയും എനിക്കു മനസ്സിലാക്കാം. ഒന്നും പറയാതെ ഞങ്ങള്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും അതുകൊണ്ട് തന്നെ ഞങ്ങള്‍ പിരിയുകയേ ഇല്ല. അല്ലെങ്കില്‍ ആര് ആരെ പിരിയാന്‍? ഹൃദയം ശ്വാസത്തെ? അതെങ്ങനെ സംഭവിക്കും......... അച്ചു എനിക്ക് ഇഷ്ടമാണവളെ അവള്‍ക്ക് എന്നെയും ഉപാധികളോ പരിമിതികളോ ഇല്ലത്ത.........................
2008-08-02

അച്ചൂ .....

ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യസ്പര്‍ശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. അതൊരിക്കല്‍ കൂടി എന്നിലേക്ക് തിരിച്ചെത്തും എന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ല. പക്ഷെ ഒരോ തവണ ഞാന്‍ അബോധത്തിലേക്കു വീണു പോവ്വുന്നു എന്ന് തോന്നിയപ്പോഴൊക്കെ അച്ചു എന്നെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു. ഇന്നലെ അവളെ തനിച്ചാക്കി തീവ്ര ശ്രദ്ധാ മുറിയിലേക്ക് കയറിയതാണ് ഞാന്‍. അതൊ ഇന്നലേ തന്നെയോ? കറങ്ങുന്ന ഫാനിനും അപ്പുറം ഇവിടെ ലോകം നിശ്ചലമാണ്. ഇപ്പൊഴും ചുവന്ന അധികചിഹ്നത്തിലൂടെ എനിക്കവളെ കാണാം. പാവം തളര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇല്ല ഇനി ഒരിക്കല്‍ കൂടി ഈ ലോകത്തിലേക്ക് വരില്ല. പക്ഷെ ക്രമം തെറ്റി മിടിക്കുന്ന എന്റെ ഹൃദയത്തെ എങ്ങനെയാണ് ഞാന്‍ ........

ഡോക്റ്റര്‍ പറയുന്നത് കുഴപ്പം ഒന്നുമില്ല എന്നുതന്നെയാണ് . പക്ഷെ എന്താണ് എന്നിട്ടും സംഭവിക്കുന്നത് എന്ന് ....... എന്റെ ദൈവത്തിനു മുന്നില്‍ മാത്രമേ ഇനി ......

അച്ചൂ ..... അവളല്ലാതെ മറ്റേത് ദൈവമാണ് എന്റെ പകലുകളെ വീണ്ടും വര്‍ണ്ണാഭമാക്കുക.........

ജീവിതം ഒരു യുദ്ധമാണ് പോരാടൂ എന്ന് ആരാണിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.?
2008-07-31

എന്റെ അച്ചു

ശരീരം മുഴുവന്‍ ചുറ്റുപിണഞ്ഞുകിടക്കുന്ന വയറുകള്‍. അല്പമൊന്നു മാറ്റിയാല്‍ എനിക്കവളെ കാണാം. പക്ഷെ വയ്യ അസഹ്യമായ വേദന. അവള്‍ പക്ഷെ ഇപ്പൊഴും ഒന്നും അറിഞ്ഞുകാണില്ല. ഒന്നും ഞാന്‍ പറഞ്ഞതും ഇല്ലല്ലോ? പുറമെ എന്താണു ഞാന്‍ ഇത്രയും വൈകുന്നത് എന്നായിരുന്നു അപ്പൊള്‍ അവള്‍ ചിന്തിച്ചിരുന്നത്. വരുമ്പോള്‍ ഇത്രയും തിരക്കിനു നടുവില്‍ തനിയെ നിര്‍ത്തി പോയതില്‍ പരിഭവം പറയണമെന്ന് ഓര്‍ക്കുകയായിരുന്നു അവള്‍. ചില്ലുവാതിലിന്റെ നടുവിലെ ചുവന്ന അധിക ചിഹ്നത്തിനും വെളിയിലെ വട്ടത്തിലൂടെ അവളുടെ അക്ഷമ എനിക്കു കാണാനുണ്ട് . പക്ഷെ ഒന്ന് അനങ്ങാന്‍ പോലും ആവുന്നില്ല. തല ഇടതു വശത്തേക്ക് അല്പമൊന്ന് തിരിച്ചാല്‍ ബീപ് ശബ്ദത്തോടെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയ തുടിപ്പുകള്‍ അള്‍ക്കുന്നതു കാണാം. ഇല്ല പുറത്ത് എന്നെ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുന്ന എന്റെ അച്ചുവിനെ എനിക്ക് തനിച്ചാക്കികൂടാ. എത്രയും വേഗം പുറത്ത് ഇറങ്ങണം. ഇവിടെ ആരേയും കാണാനില്ലല്ലോ? ഡോക്റ്ററെ കണ്ടിരുന്നെങ്കില്‍ അല്പം ആശ്വാസമായേനെ. ദൈവമെ ഇടക്ക് ഞാന്‍ അബോധത്തിലേക്കു വീണു പോണ പോലെ. ഇല്ല എന്റെ കണ്ണ് ഒരു നിമിഷം പോലും അവളില്‍ നിന്നും മാറിക്കൂടാ. പാവം അവള്‍ എന്തറിയുന്നു. ? പുറത്ത് അവള്‍ ഇപ്പോള്‍ അടുത്തിരിക്കുന്ന തട്ടമിട്ട ആ ചെറുപ്പക്കാരിയേ ശ്രദ്ധിക്കുകയായിരുന്നു. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞ് ആ ചെറുപ്പക്കാരിയുടെ മടിയില്‍ കിടക്കുന്നതും എനിക്ക് അവ്യക്തമായി കാണാം. ഇപ്പൊള്‍ എന്റെ അച്ചു എന്തായിരിക്കും മനസ്സില്‍ ഓര്‍ത്തിരിക്കുക എന്ന് ..............

ദൈവമേ എന്റെ കൂടെ തന്നെയുണ്ടാവണെ..... ഇല്ല എവിടെയൊ വായിച്ച ഒരു വരിയുണ്ട് ജീവിതം ഒരു യുദ്ധമാണ് പോരാടു ......

പോരാടൂ.......
എനിക്കു വേണ്ടിയല്ല

എന്റെ അച്ചുവിനുവേണ്ടി.....

പോരാ‍ടൂ.....................................



2008-07-23

മലയാളം ഭഗവത് ഗീത

മൊബൈലില്‍ ആദ്യമായി ഇതാ ഭഗവദ് ഗീത മലയാളത്തില്‍ അവതരിപ്പിക്കപ്പെടുകയാണ്.ഇതിനുമുന്‍പ് മൊബൈലില്‍ ഒരു പ്രാദേശികഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ ഭഗവദ് ഗീതയാണ് ഇത്. ഇതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക മാത്രമാണ് അപ്പോള്‍ നിങ്ങള്‍ ഗീത ഡൌണ്‍ലോഡിങ്ങ് പേജിലേക്ക് എത്തും.ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ജാവാ സൌകര്യമുള്ള മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് വേണം എന്നില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ മൊബില്‍ മോഡല്‍ , മെയില്‍ ഐഡി സഹിതം എന്നെ ബന്ധപ്പെടൂ. അഭിപ്രായം അരിയിക്കുമല്ലോ?

ഭഗവദ്ഗീത മലയാളം

മലയാളം ഭഗവത് ഗീതാ

എന്റെ പ്രിയ വായനക്കാര്‍ക്കു മുന്നില്‍ നിങ്ങളുടെ മൊബൈലില്‍ ഭഗവദ് ഗീത മലയാളത്തില്‍ ലഭ്യമാക്കുകയാണ്. താഴെ കാണുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.....

തീര്‍ച്ചയായും ശ്രമിക്കുമല്ലോ? ഇത് മലയാളത്തില്‍ ആദ്യമാണ്. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് ആവശ്യമില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി.




മലയാളം ഭഗവത് ഗീതാ
2008-07-18

എന്റെ അച്ചൂ

നിലച്ചു തുടങ്ങുന്ന ഹൃദയമിടിപ്പുകള്‍ക്കുമപ്പുറം ജീവിതത്തിന്റെ വെളിച്ചമുണ്ട് . ഒരു വിളി , ഒരു നോട്ടം അതിലൂടെ അത് തന്റെ സ്ഥാനം അറിയിക്കും. കുഞ്ഞൂ എന്ന ഒരു വിളിയിലൂടെ എന്റെ ജീവിതം തെളിയിച്ചത് അവളാണല്ലോ? എന്ന് ,എങ്ങനെ , ഇതൊന്നും പ്രസക്തമല്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യപ്രകാശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. പക്ഷെ തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്കും മുകളിലൂടെയുള്ള ആ കുസൃതി നിറഞ്ഞ നോട്ടം..... അതിന്ന് ഒരായിരം സൂര്യപ്രകാശത്തിന്റെ തിളക്കമുണ്ടായിരുന്നു. പിന്നെ പിന്നെ എല്ലായ്പ്പൊഴും എന്ന പോലെ അത് എന്റെ ലക്ഷ്യമായി മാറി. അവള്‍...... അച്ചൂ എന്നാണു ഞാന്‍ വിളിച്ചത്.... ഇനിയുള്ള ജീവിതം മുഴുവന്‍ നല്‍കിയാലും അത് പകരമാവില്ല. അല്ലെങ്കിലും പകരം നല്‍കാന്‍ ഇത് ഒരു കരാറായിരുന്നില്ലല്ലോ? അവല്‍ക്കെന്നോടും എനിക്കവളോടും ഉപാധികളില്ലാത്ത അടുപ്പമായിരുന്നു. കാതങ്ങളോളം അകലത്തിലേക്ക് യാത്ര ചെയ്യേണ്ട എന്റെ പാഥേയം.... എന്റെ അച്ചൂ...
2008-07-06

ശായരി

ആപ് ഹര്‍ മന്‍സില്‍ കൊ മുശ്കില്‍ സമജ്തെ ഹൊ
ഹം ഹര്‍ മുശ്കില്‍ കൊ മന്‍സില്‍ സമജ്തെ ഹെ
ബഡാ ഫര്‍ക് ഹെ ആപ്കെ ഔര്‍ ഹമാരേ നസരിയെ മെ
ലോഗ് ദില്‍ കൊ ദര്‍ദ് ഔര്‍ ഹം ദര്‍ദ് കൊ ദില്‍ സമജ്തെ ഹെ

ശാ‍യരി

യാദോം മെ കബി തുംബി ഖോയേ ഹോംഗെ ..
ഖുലി ആംഖേം കബി തുംബി സോയേ ഹോംഗെ..

മാനാ ഹസ്നാ എക് അദാഹെ ഗം ചുപ്പാനേ കി..

മഗര്‍
ഹസ്ത്തെ ഹസ്ത്തെ കബി തുംബി രോയേ ഹോംഗെ..


2008-07-05

ഹിന്ദി ശായരി

രാത്ത് കൊ രാത്ത് കാ തോഹ്ഫാ നഹി ദേത്തെ..
ഖുഷ്ബു കൊ ഖുഷ്ബു കാ തോഹ്ഫാ നഹി ദേത്തെ....
ദേനെ കൊ ത്തൊ ഹം തുഹ്മെ ചാന്ത് ബി ദേത്തെ..
മഗര്‍ ചാന്ത് കൊ ചാന്ത് കാ തോഹ്ഫാ നഹി ദേത്തെ...

ഹിന്ദി സ

ഹാത്ത് ഉട്ടാക്കര്‍ ദുഅ മാംഗി
ദുഅ മെ റബ് സെ മൌത്ത് മാംഗി
റബ് നെ കഹാ മൌത്ത് തൊ തേരി
ദേ ദൂംഗാ മഗര്‍ വൊ ദോസ്ത് കി ക്യാ
ജിസ്നെ തേരി ലംബി ഉമര്‍ മാംഗി
2008-06-23

എന്റെ ഡയറി നാലാം താള്‍

കിഴക്കോട്ടു തുറക്കുന്ന ജാലകമുള്ള എന്റെ മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്
ജാലക പടികള്‍ക്കുമപ്പുറം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന മഴനൂലുകളിലേക്ക്
നോക്കിയിരിക്കേ ഏതോ ഓര്‍മ്മകള്‍ പടികടന്നെത്തുന്നത് ഞാനറിയുന്നു.
കൊച്ചുകുട്ടിയുടെ കുസ്രുതിക്കൊപ്പം മഴച്ചാറലില്‍ തുള്ളിക്കളിക്കുന്ന വാത്സല്യം....
പടിപ്പുരയും കടന്ന് ഉമ്മറമുറ്റത്തേക്കുള്ള നടപ്പിനിടയില്‍ വഴിയില്‍ വീണുക്കിടക്കുന്ന തേന്മാങ്ങയില്‍
ആദ്യം പതിക്കുന്ന കൊതിയൂറും സ്പര്‍ശം..
ഒടുവില്‍ കൈയ്യിലെ പഴയ ആ സിന്ദൂരചെപ്പില്‍ കുപ്പിവള്‍പ്പൊട്ടുകളും ബട്ടനുകളും

മയിപ്പീലിത്തുണ്ടുകളും തൂവ്വലുകളും എല്ലാം എടുത്തുവക്കുകയും അവയുടെ ആര്‍ദ്രതയെ കുറിച്ച് വാതൊരാതെ സംസാരിക്കുകയും ചെയ്യുന്ന എന്റെ........

എന്റെ ആ...................

മഴത്തുള്ളികള്‍ക്ക് എന്തൊരു തണുപ്പ്.... പക്ഷെ....
2008-06-21

എന്റെ ഡയറി മൂന്നാം താള്‍

വിജനമായ ഈ നടപ്പാതയില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ നിനക്ക്‌...

ഇരുളടഞ്ഞ നെല്‍ അറ മുറിക്കുള്ളിലെ ഈ നീളന്‍ മെഴുകു തിരിയും നിനക്ക്‌....

ഏകാകിയുടെ വിലാപം പോലെ അലയടിക്കുന്ന ഈ മാനസ സ്വപ്നങ്ങളും നിനക്ക്‌...

മധുരോദാരമായ പ്രതീക്ഷകളും മോഹങ്ങളും സിന്ദൂരചെപ്പിലാക്കി സൂക്ഷിച്ചിരുന്ന
ഈ കണ്ണാടി കൂടും താഴെ വീണുടഞ്ഞപ്പോള്‍ .....

ഇപ്പോള്‍ ,
ഈ വള്‍പ്പൊട്ടുകളും നിനക്ക്‌...
എന്നിലെ ഞാനും നിനക്ക്‌...
ഇനിയെന്റേതയി ഒന്നുമില്ല..
നിന്റേതായുള്ളവയെല്ലാം നിനക്ക്‌ തിരികെ തന്നാല്‍
പിന്നെയെന്നില്‍ എന്റെതായി എന്താണവശേഷിക്കുക?

ഞാന്‍ തന്നെയും എങ്ങനെയാണ്‌.......????
2008-06-20

എന്റെ ഡയറി രണ്ടാം താള്‍

തുടര്‍ച്ചയായുള്ള വായനയുടെ അസഹ്യതയുമായി വീര്‍ത്തുകെട്ടിയ മുഖവുമായി
വിദൂരതയിലെ ഏതോ അദൃശ്യ ദൃശ്യത്തിലേക്ക്‌ നോക്കിയിരിക്കുന്ന നിന്നെ
ദൂരേ മാറിനിന്ന് നോക്കി കാണുമ്പോള്‍ എന്തു ഭംഗിയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

തീര്‍ത്തും അശ്രദ്ധയോടെ നീയങ്ങനെയിരിക്കുമ്പോള്‍ കണ്ണിമക്കാതെയുള്ള നിന്റെയാ

നോട്ടത്തിലും പക്ഷെ എനിക്കരിയാം നിന്നിലേക്ക്‌ എന്നതിനേക്കാള്‍
ഒട്ടും അകലത്തിലേക്കല്ല നീ നോക്കുന്നത്‌ എന്ന്.

മുന്‍ ധാരണകളുടെ അഭാവത്തില്‍ നീയങ്ങനെ ഇരിക്കുമ്പോള്‍ എന്തായിരിക്കും ഓര്‍ത്തത്‌?

അല്‍പം മുന്‍പ്‌ വായിച്ചു നിര്‍ത്തിയ വാചകങ്ങളോ,
അതോ തനിക്കു കിട്ടിയ അമൂല്യമായ നിധിയേ കുറിച്ചു സംസാരിച്ച എന്നേയോ?

ആയിരപ്പാതിയിലേറെ പൗര്‍ണ്ണമികള്‍ കണ്ടിട്ടും മനസ്സേ പഴയ കളിപ്പാട്ടങ്ങളോട്‌ എന്തേ ഈ പ്രിയം?????
2008-06-11

പ്രാര്‍ത്ഥന

അപ്പു അച്ഛനോടും അമ്മയോടുമൊപ്പം മുത്തശ്ശനേയും മുത്തശ്ശിയേയും കാണാന്‍ എത്തിയതാണ്‌..

ഉച്ചക്ക്‌ ഊണു കഴിക്കാന്‍
ഇരിക്കവേ അമ്മ അപ്പുവിനോടു പറഞ്ഞു:
"മോനേ ഊണു കഴിക്കുന്നതിനു മുന്‍പ്‌ ദൈവത്തോടു പ്രാര്‍ത്ഥിക്കു"
അപ്പു പറഞ്ഞു :
"ഇല്ല അതു വേണ്ട"

അമ്മ നിര്‍ബന്ധിച്ചു :

" പാടില്ല മോനേ ഈ ഭക്ഷണം തന്ന ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണം "
അപ്പു പക്ഷെ അതിനു തയ്യറായിരുന്നില്ല.
അവന്‍ അമ്മയേ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതു കണ്ട്‌ അമ്മക്കു ദേഷ്യം വന്നു..
അമ്മ പറഞ്ഞു :

"അപ്പൂ പ്രാര്‍ത്ഥിക്കൂ നമ്മള്‍ വീട്ടില്‍ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്‌..... പിന്നെന്താ ഇപ്പോ? "

അപ്പു പറഞ്ഞു :

" അത്‌ വീട്ടില്‍ ഇവിടെ മുത്തശ്ശിയല്ലേ ഭക്ഷണം ഉണ്ടാക്കുന്നത്‌? മുത്തശ്ശിയ്ക്കറിയാം എങ്ങനെയാണ്‌ ഭക്ഷണം ഉണ്ടാക്കേണ്ടത്‌ എന്ന്"

അപ്പു പറഞ്ഞത്‌ കേട്ട്‌ എല്ലാവരും ചിരിച്ചു പോയി.....
2008-06-10

എന്റെ ഡയറി

ജന്മഗൃഹം ഭൂമിയും സ്വര്‍ഗ്ഗവുമായുള്ള രണ്ടു പേര്‍..........
സ്വര്‍ഗ്ഗമാണെന്റെ ജന്മഗൃഹം,മനസ്സില്‍ ഒരു സ്വര്‍ഗ്ഗവാസത്തിന്റെ ഓര്‍മ്മ മാത്രം ബാക്കിയെന്ന് പറഞ്ഞ അവളും...
ഭൂമിയാണെന്റെ ജന്മഗൃഹം ,
ഒരിക്കല്‍ ആരോ ഒരാള്‍ കിളിക്കൊഞ്ചലുകൊണ്ട്‌ കാതു കെട്ടി,
മയില്‍പീലി സ്വപ്നങ്ങളാല്‍ കണ്ണു കെട്ടി...
സ്വര്‍ഗ്ഗത്തിലേക്കാനയിച്ച്‌,
പിന്നീട്‌ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്തെറിയപ്പെട്ട,
ഭൂമിയും സ്വര്‍ഗ്ഗവും നഷ്ടമായി
ഭുമിയിലേക്കു വരാന്‍ വഴിയറിയാതെ
എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ അനുവാദമില്ലാതെ
ആകാശ വീഥിയില്‍ ഒരേകതാരകമാവാന്‍ വിധിക്കപ്പെട്ട അവനും...

ഇവര്‍ക്കിടയില്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു

സുഹൃത്ത്‌

അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു...

പ്രാര്‍ത്ഥനയില്‍ അവന്‍ ദൈവത്തോട്‌ അവന്റെ മരണം ചോദിച്ചു...

ദൈവം ചിരിച്ചു കൊണ്ട്‌ പറഞ്ഞു
നിന്റെ മരണം ഞാന്‍ നിനക്കു തരാം....
പക്ഷെ....
പക്ഷെ നിന്റെ ആയുസ്സിനു വേണ്ടി എന്നോട്‌ പ്രാര്‍ത്ഥിച്ച

നിന്റെ ആ സുഹൃത്തിനെ ഞാന്‍ എന്തു ചെയ്യും.....?
2008-06-08

ആഗ്രഹം

അവളെ കണ്ടപ്പോള്‍ മുതല്‍ അവന്റെ ആഗ്രഹമായിരുന്നു അവളുടെ കൈയ്യില്‍ ഒന്നു തൊടണം, മൃദുലവും മനോഹരവുമായ ആ കൈയ്യില്‍ ഒന്നു ചുംബിക്കണം...അവസാനം ഒരു ദിവസം ആ സുദിനമെത്തി.. അവന്‌ ആ അവസരം ലഭിച്ചു.... അവന്‍ വിറക്കുന്ന കൈകളോടെ അവളുടെ അടുത്തെത്തി.. അവന്‍ കൈ അവളുടെ കൈയ്യിനോടടുപ്പിച്ചു....

പക്ഷെ...
പക്ഷെ.....



ഒലിച്ചിറങ്ങുന്ന അവളുടെ മൂക്ക്‌ അവന്റെ ആഗ്രഹത്തെ മാറ്റിക്കളഞ്ഞു.....
അവന്‍ തിരിച്ചു പോന്നു....
2008-06-07

സാമ്യങ്ങളുടെ കൂട്ടുകാരി........

പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌ ആരായിരുന്നു.....
മുന്നറിവില്ലാത്ത അപ്രതീക്ഷിത
നിമിഷങ്ങളില്‍ ഇണങ്ങുകയും
അതേ അപ്രതീക്ഷിതത്തോടെ
നുണക്കുഴി തെളിയും പുഞ്ചിരിയുമായ്‌
ഇണങ്ങുകയും ചെയ്യുന്ന
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരി........
അത്‌ നീയായിരുന്നുവോ???
ഒരു നീണ്ട മൗനത്തിനു ശേഷം
വര്‍ഷാവേശത്തിന്റെ ഇരമ്പലോടെ
സ്വപ്നങ്ങളുടെ തുവ്വല്‍ ചിറകിലേറി
ഇനിയൊരിരുണ്ട ദു:ഖമായ്‌ നിനക്കും
എന്നിലെയോര്‍മയില്‍ ചേക്കേറാം....
കിളിചിലക്കാത്ത വസന്തങ്ങളില്‍
ഇനിയൊരുന്മാദ സ്പര്‍ശം പോലെ
എന്റെ തൂലിക തുമ്പില്‍ നിന്നും
ഡയറി താളുകളുടെ സ്വകാര്യതയിലേക്ക്‌
മഷിക്കറുപ്പിന്‍ കണ്ണുനീര്‍ കൂട്ടോടെ
ഇനി നിനക്കും ഒലിച്ചിറങ്ങാം...
കൈ തട്ടി മറിഞ്ഞ സിന്ദൂരക്കൂട്ടു പോല്‍
നിറമാര്‍ന്ന മേഘശകലങ്ങളില്‍
തിരിച്ചൊഴുക്കില്‍ വഴി മറന്ന പക്ഷിക്കൂട്ടം പോല്‍....
ഇനി നീയും ..........................
പുറത്തു മഴയില്‍ കുതിര്‍ന്ന
മണക്കുന്ന മഞ്ചാടി മണികളില്‍
ആരുടെ ദു:ഖമാണ്‌ നീ തിരയുന്നത്
നനുത്ത കൈവിരല്‍ കൊണ്ട്‌
ആരുടെ സ്പര്‍ശമാണ്‌ നീയാഗ്രഹിക്കുന്നത്‌?..
മഷിയുണങ്ങിയ നിന്‍ തൂലികയാല്‍
ഏതു വരിയാണ്‌ നീയനുകരിക്കുന്നത്‌?
ഒടുവില്‍.....
നക്ഷത്ര തിളക്കമുള്ള നിന്റെ കണ്ണുകളുടെ
ഒരു വിദൂര കാഴ്ച- പോലുമവശേഷിപ്പിക്കാതെ
സ്വപ്നവര്‍ണ്ണങ്ങളുടെ ഏതു ലോകത്തേക്കാണ്‌
യാത്രാ മൊഴി പോലുമില്ലാതെ
നീയും നടന്നകന്നത്‌?????
പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌...
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരീ.
.അത്‌ നീ തന്നെയായിരുന്നു...
ഒരൊറ്റ വരി കവിത പോലെ
സ്വയം ലോകത്തിനു ഒറ്റുകൊടുത്ത്‌ കൊണ്ട്‌..............
2008-06-06

വീണ്ടും സൗഹൃദം

മുഖച്ഛായ മാറുന്ന
കാലത്തിന്റെ കുസൃതിയില്‍
കണ്ടുമുട്ടുന്ന ഭാവങ്ങള്‍
അതില്‍ തെളിയുന്ന .
.വര്‍ണ്ണ മേളം.....
..സമന്വയത്തിന്റെ ഋതുക്കള്‍
ഒരിക്കലും മടങ്ങി വരില്ല
എന്ന തിരിച്ചറിവ്‌.....
.ശേഷിക്കുന്ന നുറുങ്ങ്‌സ്വപ്നങ്ങള്‍.......
വിട വാങ്ങുന്ന കാലം


പാടി തളര്‍ന്നു.....
പാടാന്‍ മറന്നു ,....
പാടൈയതെല്ലാം പാഴായ്‌ തീര്‍ന്നു...............